കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ ജീ​വ​ന​ക്കാ​ര​നോ​ട് മാ​നു​ഷി​ക പ​രി​ഗ​ണ​ന കാ​ണി​ക്ക​ണ​ം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, November 17, 2024 6:30 AM IST
കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ലെ കൊ​റി​യ​ർ ലോ​ജി​സ്റ്റി​ക് ജീ​വ​ന​ക്കാ​ര​ന് അ​മി​ത​ജോ​ലി​ഭാ​രം അ​ടി​ച്ചേ​ല്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​ൻ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ, എം​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ജോ​ലി സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്നു​വെ​ന്ന പ​രാ​തി വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. മ​ക​ന്‍റെ അ​സു​ഖം കാ​ര​ണം പ​രാ​തി​ക്കാ​ര​ൻ 2024 മാ​ർ​ച്ച് 27 ന് ​ജോ​ലി വി​ട്ടു. ആ​ഹാ​രം ക​ഴി​ക്കാ​നും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും സ​മ​യം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന പ​രാ​തി അ​വാ​സ്ത​വ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​യ ദി​വ​സം ത​ന്നെ ത​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി​ക്കാ​ര​നാ​യ കൊ​ച്ചാ​ലു​മൂ​ട് സ്വ​ദേ​ശി ആ​ർ.​ആ​ന​ന്ദ് റെ​ക്സ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ത​നി​ക്കൊ​പ്പം ജോ​ലി ചെ​യ്ത​വ​ർ​ക്ക് പു​ന​ർ​നി​യ​മ​നം ന​ൽ​കി​യ​താ​യി പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.

എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ന്‍റെ ജോ​ലി ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​ര​നെ സ​ർ​വീ​സി​ൽ തി​രി​കെ എ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു.

പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ വേ​ർ​തി​രി​വ് കാ​ണി​ക്കു​ന്ന​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. 24 മ​ണി​ക്കൂ​റും ജോ​ലി ചെ​യ്യി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.