ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ് : കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ ത​ട​യി​ല്ല
Saturday, November 16, 2024 6:43 AM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍​ക്ക് ത​മി​ഴ്നാ​ട് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ത​മി​ഴ്നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട് തീ​ര​ത്ത് 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​ത്തി​ന​പ്പു​റം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ ഫി​ഷിം​ഗ് ബോ​ട്ടു​ക​ളെ ത​ട​സ​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍​ക്കും മു​ട്ട​ത്തെ പ്രാ​ദേ​ശി​ക മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ ത​മി​ഴ്നാ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ മു​ട്ട​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

കേ​ര​ള​ത്തി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ത​മി​ഴ്നാ​ട് മേ​ഖ​ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് മു​ട്ടം പ്ര​ദേ​ശ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​കു​ന്ന ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

ക​ത്തി​ന്മേ​ല്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​പ്ര​ദാ സാ​ഹു രേ​ഖാ​മൂ​ലം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് വി​വ​രം അ​റി​യി​ച്ച​ത്.