ക​ർ​ഷ​ക​ർ​ക്ക് പ​ണം ന​ല്ക​ണ​ം: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത്
Wednesday, November 13, 2024 6:34 AM IST
കൊ​ട്ടി​യൂ​ർ: ച​പ്പ​മ​ല​യി​ലെ കു​ടി​യൊ​ഴി​യാ​ൻ സ​ന്ന​ദ്ധ​രാ​യി സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തിയി​ൽ അ​പേ​ക്ഷ ന​ല്കി​യ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ പ​റ​ഞ്ഞ വ്യ​വ​സ്ഥ പ്ര​കാ​രം എ​ത്ര​യും പെ​ട്ടെ​ന്ന് പ​ണം ന​ല്ക​ണ​മെ​ന്ന് ക​ർ​ഷ​ക​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ൽ പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ നി​ർ​ദേ​ശം അ​റി​യി​ച്ച​ത്‌.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​ന്പ​തം​ഗ ഉ​പ​ഭോ​ക്തൃ​സ​മി​തി​യേ​യും തെര​ഞ്ഞെ​ടു​ത്തു. സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി ന്‍റെ തീ​രു​മാ​ന​ങ്ങ​ളോ​ടെ​യും സ​ഹ​കര​ണ​ത്തോ​ടെ​യും മാ​ത്ര​മാ​യി​രി​ക്കും.

യോ​ഗ​ത്തി​ൽ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ല​ഭ്യ​മാ​യി​ല്ല. റീ​ച്ച് തി​രി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്ന് വ​നം വ​കു​പ്പ് മ​റു​പ​ടി ന​ല്കി. വ​ന​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ അ​ക​ലെ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ത്ത് പ​ണം ന​ല്കി​യതി​ലെ സാ​ങ്കേ​തി​ക​ത്വം വി​ശ​ദീ​ക​രി​ക്കാ​ൻ വ​നം വ​കു​പ്പി​നാ​യി​ല്ല. അ​ള​വും രേ​ഖ ത​യാ​റാ​ക്ക​ലും ലാ​ൻ​ഡ് റ​വ​ന്യു വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നു പ​റ​ഞ്ഞ് ചി​ല ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് വ​നം വ​കു​പ്പ് ഒ​ഴി​ഞ്ഞു​മാ​റി. ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​നെ ചേ​ർ​ക്കാ​തെ ക​മ്മി​റ്റി​യെ നി​ശ്ച​യി​ച്ച​തും ഫെ​സി​ലി റ്റേ​റ്റ​റെ നി​യോ​ഗി​ച്ച​തും ആ​രെ​ന്നും, ആ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മെ​ന്നും വ​നം വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചി​ല്ല. 2026 മു​ൻ​പ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് പ​ണം ന​ല്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ചു.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് വ​നം വ​കു​പ്പ​ല്ലെ​ന്നും ലാ​ൻ​ഡ് റ​വ​ന്യൂ വ​കു​പ്പാ​ണെ​ന്നും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക മാ​ത്ര​മാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും പ​റ​ഞ്ഞ് വ​നംവ​കു​പ്പ് ഒ​ഴി​ഞ്ഞു മാ​റു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​നി​ടെ ബ​ഹ​ള​മു​ണ്ടാ​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ ശ​മി​പ്പി​ച്ചു.

ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ നേ​ര​ത്തെ രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ൻ​തോ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഇ​ന്ന​ലെ യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​പ് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു ന്ന​തി​ലും, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് അ​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലും ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യെ​ന്നാ​യി രു​ന്നു ആ​രോ​പ​ണം. ഇ​തേ തു​ട​ർ​ന്ന് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​പ്പ​മ​ല​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലും പ്ര​ദേ​ശ​വാ​സി​ക​ളും പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും വാ​ക്കേ​റ്റ​വും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ ന​ട​ത്തി​യി​രു​ന്നു.