വ്യാ​പാ​രി​ക​ൾ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും: ദേ​വ​സ്യ മേ​ച്ചേ​രി
Wednesday, November 13, 2024 6:34 AM IST
ത​ളി​പ്പ​റ​മ്പ്: വാ​ട​ക​കെ​ട്ടി​ങ്ങ​ൾ​ക്ക് 18 ശ​ത​മാ​നം ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ടെ​റി ദേ​വ​സ്യ മേ​ച്ചേ​രി. ത​ളി​പ്പ​റ​മ്പ് മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ജി​ല്ലാ ജ​ന. സെ​ക്ര​ട്ട​റി പി.​ബാ​സി​ത് മു​ഖ്യാ​തി​ഥി​യായി​രു​ന്നു. കെ.​എ​സ്.​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​യു.​വി​ജ​യ​കു​മാ​ര്‍, സോ​ണി അ​ബ്ദു​റ​ഹ്മാ​ന്‍, പ്ര​ദീ​പ് കു​മാ​ര്‍, എം.​എ.​മു​നീ​ര്‍, പി.​പി.​മു​ഹ​മ്മ​ദ് നി​സാ​ര്‍, പി.​വി.​അ​ബ്ദു​ള്ള, നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​എ​സ്.​റി​യാ​സി​നെ വീ​ണ്ടും ത​ളി​പ്പ​റ​മ്പ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് റി​യാ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.