ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന വാ​റ​ണ്ട് പ്ര​തി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി
Friday, November 1, 2024 7:22 AM IST
ക​ണ്ണൂ​ർ: ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന വാ​റ​ണ്ട് പ്ര​തി​യെ ത​ല​ശേ​രി എ​ക്സൈ​സ് പി​ടി​കൂ​ടി. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വാ​റ​ണ്ട് പ്ര​കാ​രം പ്ര​തി ക​ർ​ണാ​ട​ക ഹ​സ​ൻ ജി​ല്ല സ്വ​ദേ​ശി ഗ​ണേ​ഷി​നെ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ലാ ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശപ്ര​കാ​രം ത​ല​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് സം​ഘം അ​തി​വി​ദ​ഗ്ധ​മാ​യി ക​ർ​ണാ​ട​ക ഹാ​സ​ൻ ജി​ല്ല​യി​ലെ അ​റ​ക്ക​ല ഗു​ഡു​വി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ വ​ച്ച് പി​ടി​കൂ​ടി​യ​ത്.

2014ൽ ​മാ​ഹി മ​ദ്യം കൈ​വ​ശംവ​ച്ച് ക​ട​ത്ത​വേ ന്യൂ ​മാ​ഹി ചെ​ക്പോ​സ്റ്റി​ൽ വ​ച്ച് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി ക​ണ്ടെ​ടു​ത്ത കേ​സി​ലെ ര​ണ്ടാം​പ്ര​തി​യാ​ണ് ഗ​ണേ​ഷ്. ത​ല​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) സു​ധീ​ർ വാ​ഴ​വ​ള​പ്പി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സ​രി​ൻ​രാ​ജ്, സി​വി​ൽ എ​ക​സൈ​സ് ഓ​ഫീ​സ​ർ കെ. ​ബി​നീ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.