ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പിൻകരിയിൽ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷിചെയ്ത കരനെൽ, ചോളം എന്നിവയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു.
സെന്റ് മാർട്ടിൻ ജെ എൻജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ബെന്നി പുതിയാന്പുറം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് കൃഷിയിറക്കിയത്. നെല്ലിനും ചോളത്തിനും പുറമേ കൂർക്ക, എള്ള്, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്. ഇവ വിളവെടുപ്പിന് പാകമായി വരികയാണ്.
വിളവെടുപ്പിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിതാന്നി, സെലീന ബിനോയി, ജോസ് എ വൺ, മിനി വിശ്വനാഥൻ, എൽസമ്മ ജോസഫ്, ജോസഫ് വട്ടുകളും, കൃഷി ഓഫീസർ ജിൻസി മരിയ, കൃഷി അസിസ്റ്റന്റ് സുമൈയ്യ എന്നിവർ പങ്കെടുത്തു. ജെഎൽജി അംഗങ്ങളായ ജാൻസി ജോസഫ്, മാത്യു ചോളിയിൽ, ജോസഫ് ചോളിയിൽ, രേഖ വിൽസൺ, മോളി വർഗീസ്, ജിഷ എന്നിവർ നേതൃത്വം നൽകി.