ഉരുക്കുവനിതയെന്ന
വിശേഷണം ഇന്ദിരാഗാന്ധി
അന്വർഥമാക്കി:
കെ. സുധാകരൻ
കണ്ണൂർ: ഉരുക്കു വനിത എന്ന പ്രയോഗം ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ആലങ്കാരിക പ്രയോഗമായിരുന്നില്ലെന്നും കരുത്തും കാഴ്ചപ്പാടും ഭരണരീതിയും ആ വിശേഷണത്തെ അന്വർഥമാക്കിയെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇന്ദിരാഗാന്ധിയുടെ നാല്പതാം ചരമവാർഷികത്തിന്റെയും സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തിന്റെയും ഭാഗമായി കണ്ണൂർ ഡിസിസിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരന്നു അദ്ദേഹം.
രാഷ്ട്രീയ എതിരാളികൾ പോലും വിസ്മയത്തോടെ കണ്ട വ്യക്തിത്വമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. ഇന്ത്യയെ സാമ്പത്തിക ശക്തിയായി വളർത്തുന്നതിൽ ഇന്ദിരാ ഗാന്ധിയുടെ സംഭാവന ചെറുതല്ല. അവർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ നിലപാടുകളെ നോക്കിക്കണ്ട കാലമായിരുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷ വഹിച്ചു. പ്രഫ. എ.ഡി. മുസ്തഫ, സജീവ് മാറോളി, കെ.സി. മുഹമ്മദ് ഫൈസൽ, വി.വി. പുരുഷോത്തമൻ, കെ. പ്രമോദ്, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, റഷീദ് കവ്വായി ,ശ്രീജ മഠത്തിൽ, സി.ടി.ഗിരിജ എന്നിവർ പ്രസംഗിച്ചു.
ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. പള്ളിക്കുന്നിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. വി.വി. ശിശീന്ദ്രൻ, കാട്ടാന്പള്ളി രാമചന്ദ്രൻ, കെ. മോഹനൻ, പി.ഒ. ചന്ദ്രമോഹനൻ, ഷൈജ സജീവൻ, ആശ രാജീവൻ, എൻ.വി. പ്രദീപ്, യു. ഹംസഹാജി, അനൂപ് ബാലൻ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണവും പുഷ്പാർച്ചനയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. മുണ്ടയാംപറമ്പ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡ ന്റ് എൻ.വി. ജോസഫ് അധ്യക്ഷത വഹിച്ചു.
നടുവനാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി പി.വി. മോഹനൻ, കെ.വി. പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി. അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാജി അനുസ്മരണവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിന അനുസ്മരണവും ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണത്തിനും പുഷ്പാർച്ചനയ്ക്കും ജോഷി പാലമറ്റം, സി.വി. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ വും നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ, ജോസഫ് വട്ടുകുളം തുടങ്ങിയവർ നേതൃത്വം നൽകി.
ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണവും ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു. ടോമി മൂക്കനോലി അധ്യക്ഷത വഹിച്ചു.
തില്ലങ്കേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനവും കോൺഗ്രസ് നേതാവും ഇന്ത്യയുടെ മുൻ ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജന്മദിനത്തിൽ തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. പദ്മനാഭൻ, ബ്ലോക്ക് സെക്രട്ടറി എം. മോഹനൻ, സേവാദൾ സംസ്ഥാന സെക്രട്ടറി വി. മോഹനൻ, പഞ്ചായത്ത് അംഗം രമണി മിന്നി, മൂർക്കോത്ത് കുഞ്ഞിരാമൻ, യു.സി. നാരായണൻ, ടി. കൃഷ്ണൻ, പലയാടൻ നാരായണൻ, പി.എം. ജയപ്രകാശ്, പി. ജിജീഷ്, ഡോളിദാസ്, മുഹമ്മദ് കുന്നത്ത്, കെ.ഇ. നവീൻ, എ. വിനോദ്, അഷറഫ്, കെ.പി. പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
മണിക്കടവ്: മണിക്കടവ് ബൂത്ത്, വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചേർന്ന അനുസ്മരണ സമ്മേളനവും, പുഷ്പ്പാർച്ചനയും യൂത്ത് കോൺഗ്രസ് മീഡിയ സെൽ കൺവീനർ രോഹിത് കണ്ണൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജോസ് തോമസ് താന്നിയിൽ അധ്യക്ഷത വഹിച്ചു.
പരിയാരം: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാവിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. പുഷ്പാർച്ചനയക്കു ശേഷം അനുസ്മരണയോഗം സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു. ഇ. വിജയൻ, രാജീവൻ വെള്ളാവ്, എ.ടി. ജനാർദനൻ, ടി സൗമിനി, വി.വി.സി. ബാലൻ, പി. നാരായണൻ, പി.വി. നാരായണൻകുട്ടി, വി.ബി. കുബേരൻ നമ്പൂതിരി, ജയ്സൺ പരിയാരം, കെ. ബാലകൃഷ്ണൻ, പി. രഞ്ജിത്ത്, പി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.