ക​യ​ർ മു​റു​കി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ‌ പെ​രു​ന്പാ​ന്പി​ന് ചി​കി​ത്സ ന​ൽ​കി
Tuesday, October 29, 2024 7:16 AM IST
ക​ണ്ണൂ​ർ: ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടി​ട്ട​തി​നെ തു​ട​ർ​ന്ന് വ്ര​ണ​മാ​യി മാ​റി​ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ദു​ർ​ഗ​ന്ധം വ​ഹി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​രു​ന്പാ​ന്പി​ന് ജി​ല്ലാ വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. ത​ളി​പ്പ​റ​ന്പ് കു​റ്റി​യേ​രി ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​രു​ന്പാ​ന്പി​നെ ക​ണ്ണൂ​ർ പ്ര​സാ​ദ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ റ​സ്ക്യൂ​ർ​മാ​രാ​യ ശു​ചീ​ന്ദ്ര​ൻ, മ​നോ​ജ് മാ​ധ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ചീ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​കെ. പ​ദ്മ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചി​കി​ത്സ ന​ൽ​കി​യ​ത്. ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്താ​യി ക​യ​റു​കൊ​ണ്ട് കെ​ട്ടി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മു​റി​വു കാ​ര​ണം ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പെ​രു​ന്പാ​ന്പ്. ക​യ​റി​ട്ടു​കെ​ട്ടി പി​ടി​ച്ച ശേ​ഷം ആ​രെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.