ഹ​രി​ത കാ​മ്പ​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 29, 2024 7:16 AM IST
കു​ടി​യാ​ന്മ​ല: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത്, കു​ടി​യാ​ന്മ​ല മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "എ​ന്‍റെ മ​ണ്ണ്-​ഹ​രി​ത കാ​മ്പ​സ്' പ​ദ്ധ​തി ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷൈ​ല ജോ​യ് എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പൂ​ച്ച​ട്ടി സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ പോ​ൾ വ​ള്ളോ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡെ​സ്റ്റി ദേ​വ​സ്യ, ക്ലീ​റ്റ​സ് പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.