മ​ഞ്ഞ​പ്പി​ത്തം; ത​ളി​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്
Thursday, October 31, 2024 7:47 AM IST
ത​ളി​പ്പ​റ​മ്പ്: ന​ഗ​ര​സാ​ഭാ പ​രി​ധി​യി​ൽ മ​ഞ്ഞ​പ്പി​ത്ത രോ​ഗം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പീ​യൂ​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​സി. സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി.

ഡോ ​അ​നീ​റ്റ കെ ​ജോ​സി, ഡോ. ​ല​ത, ഡോ. ​അ​ഷ്‌​റ​ഫ്‌, അ​ബ്ദു​ൾ ജ​മാ​ൽ (ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്), അ​ഭി​ലാ​ഷ് (എ​പ്പി​ഡ​മോ​ള​ജി​സ്റ്റ്) എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ ഒ​മ്പ​താം വാ​ർ​ഡാ​യ ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.​ ഒ​രാ​ഴ്ച മു​ന്നെ​യാ​ണ് ഇ​വ​ർ​ക്കു മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി രു​ന്നു. ഇ​വ​ർ​ക്ക് ഫാ​റ്റി ലി​വ​ർ പോ​ലെ​യു​ള്ള ക​ര​ൾ അ​നു​ബ​ന്ധ അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. മു​ൻ​പ് ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കോ​ര്‍​ട്ട് റോ​ഡി​ലെ ഷോ​പ്പിം​ഗ്‌ കോം​പ്ല​ക്സി​ൽ ആ​ണ് ആ​ദ്യം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.