കണ്ണൂർ: കേരള ദിനേശ് സംഘടിപ്പിക്കുന്ന കേരള പിറവി മെഗാ ഡിസ്കൗണ്ട് മേള നവംബർ ഒന്നിനു രാവിലെ 11ന് തളാപ്പ് ഫാമിലി ഷോപ്പി പരിസരത്ത് (തളാപ്പ് പെട്രോൾ പന്പിനു മുൻവശം പാന്പൻ മാധവൻ റോഡ്) ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.കെ. രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും.
കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ്ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഇന്ദിര ആദ്യവില്പന നടത്തും. വിപണന മേളയിൽ ഉത്പന്നങ്ങളെല്ലാം തന്നെ 10 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവ് സ്റ്റാളിൽ ലഭ്യമാണ്.
കോട്ടണ്‍ ബെഡ് ഷീറ്റ് 200 രൂപ മുതലും മുണ്ടുകൾ 130 രൂപയിലും സ്റ്റാളിൽ വില്പനയ്ക്ക് തയാറാക്കിയിട്ടുണ്ട്.
കടുക്, പുളി, നെയ്യ്, മട്ട അരി, ബിരിയാണി അരി, കടല, തുവരപരിപ്പ് തുടങ്ങിയ ഉത്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ സ്റ്റാളിൽ ലഭ്യമാണ്. തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ, ഗോതന്പ്പൊടി, പുട്ടുപൊടി, ജാം, സ്ക്വാഷ്, അഗ്മാർക്ക് കറിപ്പൊടികൾ, മസാലപ്പൊടികൾ, അച്ചാർ, ലഡു, ബർഫി തുടങ്ങിയ ഫുഡ്സ് ഉത്പന്നങ്ങൾ, കുട്ടികളുടെ കുടകൾ, ലേഡീസ് കുടകൾ എന്നിവ 10 ശതമാനം വിലക്കുറവിലും സ്റ്റാളിൽ ലഭ്യമാണ്.
മേള നവംബർ ഒന്നുമുതൽ ഒരാഴ്ചകാലത്തേക്ക് നീണ്ടുനിൽക്കും.