പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം
Tuesday, October 29, 2024 7:16 AM IST
ആ​ല​ക്കോ​ട്: ഏ​റെ കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ആ​ല​ക്കോ​ട് ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കു തു​ട​ക്ക​മാ​യി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​മ്മ്യൂ​ണി​റ്റി ഹാ​ൾ പൊ​ളി​ച്ചു​നീ​ക്കി ഏ​ഴു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് അ​തെ​സ്ഥ​ല​ത്തു ത​ന്നെ പു​തി​യ ഹാ​ളി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ര​ണ്ടു​കോ​ടി​യി​ലേ​റെ മു​ട​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മാ​ണം. മുൻ ​മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം എം​എ​ൽ​എ​യു​മാ​യി​രു​ന്ന കെ.​സി. ജോ​സ​ഫി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച ഒ​രു കോ​ടി​യും, സ​ജീ​വ് ജോ​സ​ഫി​ന്‍റെ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള 50 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും ചി​ല​വ​ഴി​ച്ചാ​ണ് ഹാ​ൾ നി​ർ​മി​ക്കു​ന്ന​ത്.

പ​ഴ​യ ക​മ്മ്യൂ​ണി​റ്റി ഹാ​ൾ പൊ​ളി​ച്ചു​നീ​ക്കി​യ ശേ​ഷം പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി ദീ​ഘ​കാ​ലം നീ​ണ്ടു പോ​യ​ത് ജ​ന​ങ്ങ​ളു​ടെ​യും, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ സ്വ​കാ​ര്യ ഹാ​ളു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ഇ​ക്കാ​ല​മ​ത്ര​യും ന​ട​ന്നി​രു​ന്ന​ത്.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ണ് പു​തി​യ ഹാ​ളി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി നീ​ണ്ടു പോ​യ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ദം. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​ക​രി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.