ചരിത്രമായി സ്ഥാനാരോഹണം
Friday, November 1, 2024 7:22 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ്പാ​യി ചു​മ​ത​ല​യേ​റ്റ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ അ​നു​മോ​ദി​ക്കാ​നും ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​നു ന​ന്ദി പ്ര​കാ​ശി​പ്പി​ക്കാ​നും ന​ട​ന്ന സ​മ്മേ​ള​നം പൊതുസമൂഹത്തിലെ സ​മു​ന്ന​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ധ​ന്യ​മാ​യി. കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ചൈ​ത​ന്യ​മാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ടം പ്ര​തി​സ​ന്ധി​ക​ളും പ​രി​മി​തി​ക​ളും നി​റ​ഞ്ഞ​താ​ണ്. നി​ര്‍മി​തിബു​ദ്ധി പോ​ലെ​യു​ള്ള ശാ​സ്ത്രസാ​ങ്കേ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്താ​വു​ന്ന പ​രി​മി​തി​ക​ള്‍ ആ​ത്മീ​യ​ പി​താ​ക്ക​ന്മാ​ര്‍ക്കും വെ​ല്ലു​വി​ളി​യാ​കാം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യ പാ​ലാ രൂ​പ​താം​ഗ​മാ​യ​തി​ലു​ള്ള സ​ന്തോ​ഷ​വും സീ​റോ മ​ല​ബാ​ര്‍ സ​ഭാം​ഗ​മാ​ണെ​ന്ന​തി​ല്‍ അ​ഭി​മാ​ന​വും ജോ​ര്‍ജ് കു​ര്യ​ന്‍ പ​ങ്കു​വ​ച്ചു.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭ​യെ സു​ര​ക്ഷി​ത​മാ​യി ന​യി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ല്‍കി​യ​വ​രാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ലെ പി​താ​ക്ക​ന്മാ​ര്‍. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ഭാ പൈ​തൃ​കം അ​ഭം​ഗു​രം കാ​ത്തുസൂ​ക്ഷി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു. മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ ഭാ​ര​ത​സ​ഭ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ശ്ര​വി​ക്കു​ന്ന​തും കാ​ണു​ന്ന​തു​മെ​ന്ന് മാ​ര്‍ താ​ഴ​ത്ത് പ​റ​ഞ്ഞു.

ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​നു​ഗൃ​ഹീ​ത​രാ​യ പി​താ​ക്ക​ന്മാരു​ടെ വ​ലി​യ പാ​ര​മ്പ​ര്യം ച​ങ്ങ​നാ​ശേ​രി​യു​ടെ ഭാ​ഗ്യ​മാ​ണ്. അ​തി​രൂ​പ​ത​യു​ടെ പൂ​ജ്യ​മാ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പി​ന്തു​ട​ര്‍ച്ച​ക്കാ​രാ​ണ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും മാ​ര്‍ തോ​മ​സ് ത​റ​യി​ലും. പ്ര​തി​ക​രി​ക്കേ​ണ്ട സ​മ​യ​ത്ത് കൃ​ത്യ​ത​യോ​ടെ പ്ര​തി​ക​രി​ക്കാ​നും സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ വേ​ണ്ട സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സം​കൂ​ടാ​തെ എ​ത്തി​ക്കാ​നും പി​താ​ക്ക​ന്മാ​ര്‍ക്കു ക​ഴി​യ​ണ​മെ​ന്നും മാ​ര്‍ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

സ​ഹോ​ദ​രസ​ഭ​ക​ളെ ചേ​ര്‍ത്തു​പി​ടി​ക്കാ​നും എ​ക്യു​മെ​നി​സം ശ​ക്തി​പ്പെ​ടു​ത്താ​നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത എ​ക്കാ​ല​ത്തും മു​ന്നി​ലു​ണ്ടെ​ന്ന് അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണ​ത്തി​ല്‍ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.​സാ​ര്‍വ​ത്രി​ക​സ​ഭ​യു​ടെ പ്രേ​ക്ഷി​ത​രം​ഗ​ത്ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സം​ഭാ​വ​ന​ക​ള്‍ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്ന് ബാം​ബാ​ര്‍ഗ് ആ​ര്‍ച്ച്ബി​ഷ​പ് ഡോ.​ഹെ​ര്‍വി​ഗ് ഗൊ​സ​ല്‍ പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ലെ ക​ര്‍ഷ​ക​രു​ടെ ദു​രി​ത​വും ദു​ഃഖ​വുമ​ക​റ്റാ​ന്‍ ക്രി​സ്തു​മാ​ര്‍ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും അ​വ​ര്‍ക്കു​വേ​ണ്ടി ധീ​ര​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വ​കാ​രു​ണ്യം, ആ​തു​ര​ശു​ശ്രൂ​ഷ, വി​ദ്യ​ാഭ്യാ​സം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വ​ര്‍ത്ത​നം വ​ലു​താ​ണ്. മ​ഹാ​പ്ര​ള​യ​ത്തി​ല്‍ കു​ട്ട​നാ​ട​ന്‍ ജ​ന​ത​യെ ര​ക്ഷി​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി അ​വ​രെ പ​രി​പാ​ലി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍കാ​ന്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​നും അ​തി​രൂ​പ​ത​യ്ക്കും ക​ഴി​ഞ്ഞെ​ന്ന് മ​ന്ത്രി ​വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍ സ്വാ​ഗ​ത​വും മോ​ണ്‍.​ ജെ​യിം​സ് പാ​ല​യ്ക്ക​ല്‍ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മ മാ​ത്യൂ​സ് തൃതീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ വേ​ദി​യി​ലെ​ത്തി ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി ആ​ന്‍ഡ് ടീ​മി​ന്‍റെ ആ​ശം​സാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം സ്‌​നേ​ഹ​വി​രു​ന്നോ​ടെ സ​മാ​പി​ച്ചു.

കൃതജ്ഞതയോടെ മറിയാമ്മയെത്തി; സായുജ്യമടഞ്ഞ് മടങ്ങി

ച​ങ്ങ​നാ​ശേ​രി: ഹൃ​ദ​യം നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ ദൈ​വാ​നു​ഗ്ര​ഹ​ത്തി​നു ന​ന്ദി പ​റ​യാ​നും തി​രു​ക്ക​ര്‍മ​ങ്ങ​ളളിൽ പങ്കെടുക്കാനും ത​റ​യി​ല്‍ മ​റി​യാ​മ്മ​യും കു​ടും​ബാ​ഗ​ങ്ങ​ളും എ​ത്തി.

മ​ക​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പാ​യി സ്ഥാനമേറ്റശേ​ഷം അ​ര്‍പ്പി​ച്ച വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ല്‍ മ​ക​നി​ല്‍നി​ന്നു തി​രു​വോ​സ്തി സ്വീ​ക​രി​ക്കാ​നും മ​റി​യാ​മ്മ​യ്ക്കു ഭാ​ഗ്യം ല​ഭി​ച്ചു. മ​ക​നെ സെ​മി​നാ​രി​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ഴും വൈ​ദി​കപ​ട്ടം ല​ഭി​ച്ച​പ്പോ​ഴും സ​ഹാ​യമെ​ത്രാ​നാ​യ​പ്പോ​ഴും ഇ​ന്ന​ലെ അതി​രൂ​പ​താ​ധ്യ​ക്ഷ​നാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യപ്പെട്ടപ്പോഴും എ​ല്ലാ​ത്തി​നും സാ​ക്ഷി​യാ​കാ​ന്‍ മ​റി​യാ​മ്മ ഉ​ണ്ടാ​യി​രു​ന്നു. മ​ക്ക​ള്‍ക്കും ബ​ന്ധു​ക്ക​ള്‍ക്കു​മൊ​പ്പ​മാ​ണ് മ​റി​യാ​മ്മ ഇ​ന്ന​ലെ മു​ന്‍നി​ര​യി​ല്‍ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.