ദു​ര​ന്ത ഭീ​ഷ​ണി​യി​ൽ രാ​ജ​ഗി​രിയിലെ ക്വാ​റി​ക​ൾ
Wednesday, October 30, 2024 5:53 AM IST
ചെ​റു​പു​ഴ: രാ​ജ​ഗി​രി​യി​ലെ ക്വാ​റി​ക​ളി​ൽ ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ബ​നി ബ്ലൂ ​മെ​റ്റ​ൽ​സ്, രാ​ജ​ഗി​രി ഗ്രാ​നൈ​റ്റ് എ​ന്നീ ര​ണ്ടു ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. ക്വാ​റി​യി​ൽ​നി​ന്നു ത​ള്ളു​ന്ന മ​ണ്ണ് പി​ഡ​ബ്ല്യു​ഡി റോ​ഡ​രി​കി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

രാ​ജ​ഗി​രി - ജോ​സ്ഗി​രി പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ ഓ​വു​ചാ​ൽ ക്വാ​റി മാ​ലി​ന്യ​ങ്ങ​ളി​ട്ട് നി​ക​ത്തി​ത​ട​ക്ക​മു​ള്ള നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് രാ​ജ​ഗി​രി പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ക​ണ്ണൂ​ർ ആ​ർ​ഡി​ഒ ടി.​വി. ര​ഞ്ജി​ത്തി​ന്‍റേ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും മു​ന്നി​ൽ നി​ര​ത്തി​യ​ത്.

ആ​ർ​ഡി​ഒ ടി.​വി. ര​ഞ്ജി​ത്തും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ര​ണ്ടു ക്വാ​റി​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽ​ക്ക​ണ്ട് വി​ല​യി​രു​ത്തി. ഉ​ന്ന​ത സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​ത​റി​ഞ്ഞ് തി​ര​ക്കി​ട്ട് ക്വാ​റി​ക​ളി​ൽ പ​ല​ത​ര​ത്തി​ലു​ള്ള പ​ണി​ക​ളും ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ർ​ഡി​ഒ ടി.​വി. ര​ഞ്ജി​ത്തി​നൊ​പ്പം അ​സി. ജി​യോ​ള​ജി​സ്റ്റ് കെ. ​റെ​ഷീ​ദ്, സോ​യി​ൽ ക​ൺ​വേ​ർ​ഷ​ൻ ഓ​ഫീ​സ​ർ വി.​വി. പ്ര​കാ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ കെ. ​രാ​ഖി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി. ​സ​വി​ത, ജി​ല്ലാ ഭൂ​ജ​ല വ​കു​പ്പ് ഓ​ഫീ​സ​ർ കെ.​എ. പ്ര​വീ​ൺ കു​മാ​ർ, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് എ​സ്. ഐ​ശ്വ​ര്യ, പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ, ടി. ​മ​നോ​ഹ​ര​ൻ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി. ​അ​നി​ൽ​കു​മാ​ർ, പു​ളി​ങ്ങോം വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​എ​സ്. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ജ​ഗി​രി പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.