എം​വി​ആ​ർ പാ​പ്പി​നി​ശേ​രി വെ​സ്റ്റ് എ​ൽ​പി സ്‌​കൂ​ളി​ൽ​ ഡി​ജി​റ്റ​ൽ ഇ-​ബു​ക്ക് പ​ദ്ധ​തി
Thursday, October 31, 2024 7:47 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ -​ബു​ക്ക് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എം​വി​ആ​ർ പാ​പ്പി​നി​ശേ​രി വെ​സ്റ്റ് എ​ൽ​പി സ്‌​കൂ​ൾ. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ (കോ​സ്ടെ​ക് ) നേ​തൃ​ത്വ​ത്തി​ൽ കോ​സ്ടെ​ക് ചെ​യ​ർ​മാ​നും എം​വി​ആ​ർ പാ​പ്പി​നി​ശേ​രി വെ​സ്റ്റ് എ​ൽ.​പി. സ്കൂ​ൾ മാ​നേ​ജ​രു​മാ​യ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ച് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

ഡി​ജി​റ്റ​ൽ ഇ-​ബു​ക്ക് എ​ന്ന​ത് പു​സ്ത​ക​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പ​തി​പ്പാ​ണ്. പു​സ്ത​ക​ങ്ങ​ൾ പോ​ലെ ത​ന്നെ ഇ-​ബു​ക്കു​ക​ൾ കം​പ്യൂ​ട്ട​ർ, ടാ​ബ്‌​ല​റ്റ്, സ്മാ​ർ​ട്ട്‌​ഫോ​ൺ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ വാ​യി​ക്കാം. ഇ​തു​വ​ഴി കു​ട്ടി​ക​ൾ​ക്ക് പാ​ഠ​ഭാ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പ​ഠി​ക്കാ​നും അ​ധ്യാ​പ​ക​ർ​ക്ക് ല​ളി​ത​മാ​യി പ​ഠി​പ്പി​ക്കാ​നും ര​ക്ഷി​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​താ​ര്യ​മാ​യി കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും സാ​ധി​ക്കും.

ച​ട​ങ്ങി​ൽ ഇ​ൻ​ക്‌​മൈ​ൻ​ഡ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സ​ജി​കു​മാ​ർ തോ​ട്ടു​പു​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഡി​ജി​റ്റ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും ഇ -​ബു​ക്ക് പ​ദ്ധ​തി​യെ​ക്കു​റി​ച്ചും വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​മി​റ്റി ടെ​ക്ക്നോ​പോ​ളി​സ് സി​ഇ​ഒ ബ​ദ​റു​ദീ​ൻ മു​ഹ​മ്മ​ദ്, സാ​യ് സ​ന്ത്ജീ​വ​നി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി.​വി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.