കാ​ട്ടു​പ​ന്നി ശ​ല്യം ; ഏ​റു​മാ​ട​ത്തി​ൽ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് ക​ർ​ഷ​ക​ർ
Wednesday, October 30, 2024 5:53 AM IST
ച​പ്പാ​ര​പ്പ​ട​വ്: കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ മ​ര​ങ്ങ​ളി​ൽ ഏ​റു​മാ​ടം കെ​ട്ടി ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ൽ നി​ല്​ക്കു​ക​യാ​ണ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​ണാ​ട്ടി​യി​ലെ ക​ർ​ഷ​ക​ർ. കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ മ​റ്റു വ​ഴി​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ കു​ടി​യേ​റ്റ​കാ​ല​ത്തെ കാ​ർ​ഷി​ക സം​ര​ക്ഷ​ണ രീ​തി​യി​ലേ​ക്ക് തി​രി​ച്ചു പോ​കേ​ണ്ടി വ​ന്ന​ത്.

മ​ണാ​ട്ടി​യി​ലെ വി​റ​കൊ​ടി​യ​നാ​ൽ ടോ​മി, ക​ല്ലാ ഗോ​പി എ​ന്നി​വ​ർ. പ​ക​ലു​മു​ഴു​വ​ൻ കൃ​ഷി​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ക​യും സ​ന്ധ്യ​യാ​യാ​ൽ ഏ​റു​മാ​ട​ത്തി​ൽ കാ​വ​ലി​രി​ക്കു​ക​യു​മാ​ണ്. ഒ​രോ ദി​വ​സ​വും ഇ​ട​വി​ട്ടാ​ണ് ഇ​രു​വ​രും കാ​വ​ലി​രി​ക്കു​ന്ന​ത്. ക​പ്പ, ചേ​ന, ചേ​മ്പ്, കാ​ച്ചി​ൽ, ചെ​റു​കി​ഴ​ങ്ങ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക വി​ള​ക​ളും ഇ​രു​വ​രും കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്. ഇ​വ​യെ​ല്ലാം വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ന​യ​തു​മാ​ണ്. എ​ന്നാ​ൽ, ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ത​കി​ടം മ​റി​ക്കാ​ൻ കാ​ട്ടു​പ​ന്നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ഏ​തു സ​മ​യ​വും കൃ​ഷി​യി​ട​ത്തി​ലെ​ത്താ​മെ​ന്ന ആ​ശ​ങ്ക ഇ​വ​രെ വേ​ട്ട​യാ​ടു​ന്നു​ണ്ട്.

ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്ന് വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ് ഏ​റു​മാ​ടം കെ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും വ​ള​രെ ദൂ​ര​ത്തി​ലേ​ക്ക് ലൈ​റ്റ് അ​ടി​ക്കു​ന്ന​ത് മൂ​ല​വും മ​നു​ഷ്യ​ന്‍റെ മ​ണ​വും കാ​ര​ണം കാ​ട്ടു​പ​ന്നി​ക​ൾ വ​രാ​റി​ല്ലെ​ന്ന് ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യാ​ൽ അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ള​ക​ൾ മാ​ത്ര​മ​ല്ല അ​ടു​ത്ത കാ​ണു​ന്ന മു​ഴു​വ​ൻ വി​ള​ക​ളും ന​ശി​പ്പി​ച്ചാ​ണ് പോ​കു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ​ദി​വ​സ​വും കാ​വ​ൽ ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തെ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​ഭ​വ​നി​ലും ഉ​ൾ​പ്പെ​ടെ പ​രാ​തി​ക​ൾ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.