ന​വ​ദ​ർ​ശ​ൻ സെ​ന്‍റ​ർ കാ​വ​ൽ പ്രോ​ലൈ​ഫ് മൂ​വ്മെ​ന്‍റ് ആ​രം​ഭി​ച്ചു
Friday, November 1, 2024 7:22 AM IST
മാ​ങ്ങാ​ട്: മ​നു​ഷ്യ​ജീ​വ​ന്‍റെ ആ​രം​ഭം മു​ത​ൽ അ​തി​ന്‍റെ സ്വാ​ഭാ​വി​ക അ​ന്ത്യം വ​രെ സ്നേ​ഹി​ക്ക​പ്പെ​ടു​ക​യും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ക​യും സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും വി​ല​മ​തി​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​ണ​മെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​ൻ എം​എ​സ്എം​ഐ സി​സ്റ്റേ​ഴ്സി​ന്‍റെ ന​വ​ദ​ർ​ശ​ൻ സെ​ന്‍റ​ർ കാ​വ​ൽ പ്രോ​ലൈ​ഫ് മൂ​വ്മെ​ന്‍റ് ആ​രം​ഭി​ച്ചു. നാ​ലും നാ​ലി​ൽ കൂ​ടു​ത​ൽ മ​ക്ക​ളു​മു​ള്ള കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ച്ച സ​മ്മേ​ള​നം മ​നു​ഷ്യ​ജീ​വ​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ള്ളാ​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത പ്ര​ഖ്യാ​പി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​ദ​ർ​ശ​ൻ സെ​ന്‍റ​ർ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സ്റ്റെ​ല്ല അ​രീ​പ്പ​റ​മ്പി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. ന​വ​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​സി​സ്റ്റ​ർ ഡി​വി​ന സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​താ അ​മ​ലാ പ്രോ​ലൈ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ആ​ശാ​രി​പ​റ​മ്പി​ൽ, സി​സ്റ്റ​ർ വി​നീ​ത എം​എ​സ്എം​ഐ, ന​വ​ദ​ർ​ശ​ൻ പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജെ​സ്‌​ന വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.