ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവം 2025 ഫെബ്രുവരി രണ്ടു മുതൽ ഒന്പതു വരെ വിപുലമായ പരിപാടികളോടെ നടത്തും. ഉത്സവത്തിന്റെ നടത്തിപ്പിനായി ക്ഷേത്രത്തിൽ ചേർന്ന യോഗം ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എം.പി. മുരളിദാസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ സജീവൻ പറമ്പത്ത്, കെ.പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ക്ഷേത്രം തന്ത്രി തരണനല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാട്, അജിത്ത് രാമവർമ, പി.പി. നാരായണൻ നമ്പ്യാർ, എം.പി. മുരളിദാസ്, കെ. സുരേഷ്കുമാർ, സി.ആർ. മനോജ്, പി.കെ.ഷാജി, എ.എസ്. രാധാകൃഷ്ണൻ-രക്ഷാധികാരികൾ, കെ. ഗോപാലകൃഷ്ണൻ-പ്രസിഡന്റ്, കെ.ആർ. സുരേന്ദ്രൻ, അപ്പുക്കുട്ടൻ സ്വാമിമഠം. സി.ജി. ഗോപൻ, കെ.ജി. രാമചന്ദ്രൻ-വൈസ് പ്രസിഡന്റുമാർ, കെ.പി. പ്രസാദ്-സെക്രട്ടറി, ലാലു കുന്നപ്പള്ളി, പി.ഡി. രാധാകൃഷ്ണൻ, കെ.ടി. സജി, സി.ഡി.ബി. നായർ-ജോ. സെക്രട്ടറിമാർ, സജീവൻ പറമ്പത്ത്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.