റ​ബ​ർ വി​ല​യി​ടി​വ്; കേ​ന്ദ്ര ഓ​ഫീ​സു​ക​ളി​ലേ​ക്ക് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ മാ​ർ​ച്ച് ഇ​ന്ന്
Wednesday, October 30, 2024 5:53 AM IST
ക​ണ്ണൂ​ർ: റ​ബ​ർ വി​ല​യി​ടി​വി​നെ​തി​രേ ഇ​ന്ന് കോ​ട്ട​യ​ത്തെ റ​ബ​ർ ബോ​ർ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ക്കാ​ർ മാ​ർ​ച്ച് ന​ട​ത്തും. കു​ത്ത​ക ട​യ​ർ ക​മ്പ​നി ലോ​ബി​യു​ടെ ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക, സ്വാ​ഭാ​വി​ക റ​ബ​റി​ന് ആ​ദാ​യ​ക​ര​മാ​യ വി​ല ഉ​റ​പ്പാ​ക്കു​ക, ട​യ​ർ ക​മ്പ​നി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചെ​ന്ന് സെ​ക്ര​ട്ട​റി എം. ​പ്ര​കാ​ശ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റ​ബ​ർ​മേ​ഖ​ല​യി​ലു​ള്ള ഏ​രി​യ​ക​ളി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്കും മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​ടി​യോ​ട്ടു​ചാ​ൽ പോ​സ്റ്റ് ഓ​ഫീ​സ് പെ​രി​ങ്ങോം, റ​ബ​ർ ബോ​ർ​ഡ് ഓ​ഫീ​സ് ശ്രീ​ക​ണ്ഠ​പു​രം, ആ​ല​ക്കോ​ട് പോ​സ്‌​റ്റ് ഓ​ഫീ​സ്, ബി​എ​സ്എ​സ്എ​ൽ ഓ​ഫീ​സ് ഉ​ളി​ക്ക​ൽ, പേ​രാ​വൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പെ​രി​ങ്ങോം കേ​ന്ദ്ര​ത്തി​ൽ പു​ല്ലാ​യി​ക്കൊ​ടി ച​ന്ദ്ര​ൻ, ആ​ല​ക്കോ​ട് കേ​ന്ദ്ര​ത്തി​ൽ ടി.​എം. ജോ​ഷി, ശ്രീ​ക​ണ്ഠ​പു​ര​ത്ത് പി. ​ഗോ​വി​ന്ദ​ൻ, ഇ​രി​ട്ടി​യി​ൽ എ​ൻ.​ആ​ർ. സ​ക്കീ​ന, പേ​രാ​വൂ​രി​ൽ എം.​സി. പ​വി​ത്ര​ൻ എ​ന്നി​വ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക വി​ള​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്ക്കു​ന്ന റ​ബ​ർ ആ​കെ കൃ​ഷി ഭൂ​മി​യു​ടെ 22 ശ​ത​മാ​ന​ത്തോ​ളം വ​രും. കാ​ർ​ഷി​കോ​ത്പാ​ദ​ന വ​രു​മാ​ന​ത്തി​ന്‍റെ16 ശ​ത​മാ​ന​വും റ​ബ​ർ കൃ​ഷി​യി​ലൂ​ടെ​യാ​ണ്. 12 ല​ക്ഷ​ത്തോ​ളം റ​ബ​ർ ക​ർ​ഷ​ക​രു​ള്ള കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം ഒ​ന്പ​ത് ല​ക്ഷം ട​ണ്ണോ​ളം റ​ബ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ളാ​യ ട​യ​ർ ക​മ്പ​നി​ക​ൾ സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ വി​ല കു​റ​യ്ക്കു​ന്ന​തി​ന് നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ട​പെ​ടു​ന്നു.

രാ​ജ്യ​ത്തെ റ​ബ​റി​ന്‍റെ 90 ശ​ത​മാ​ന​ത്തോ​ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​രാ​ണ് ഈ ​ദു​ര​ന്തം നേ​രി​ട്ട് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി. ​ഗോ​വി​ന്ദ​ൻ, എ​ൻ.​ആ​ർ. സ​ക്കീ​ന, എം.​സി. പ​വി​ത്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.