ചെ​റു​പു​ഴ​യി​ൽ വീ​ണ്ടും പു​ലി​യെ ക​ണ്ടെന്ന്
Tuesday, October 29, 2024 7:16 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന​ടു​ത്ത് ശ്രീ ​മു​ത്ത​പ്പ​ൻ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ​യാ​ണ് പു​ലി​യെ ക​ണ്ട​തെ​ന്ന് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ ബി​നു പ​റ​ഞ്ഞു. പ​മ്പി​ലെ​ത്തി​യ മ​റ്റു ചി​ല​രും ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്.

പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്ത് പ​ഴ​യ കെ​ട്ടി​ട ഉ​രു​പ്പ​ടി​ക​ളും പ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ളെ​യും വി​ല്ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സൈ​ഡി​ലാ​ണ് പു​ലി​യെ ക​ണ്ട​തെ​ന്നു പ​റ​യു​ന്ന​ത്.

നാ​യ്ക്ക​ൾ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് പു​ലി​യെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തേ സ്ഥ​ല​ത്ത് പു​ലി​യെ ക​ണ്ട​താ​യി പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ന​ലെ ചെ​റു​പു​ഴ​യി​ൽ പു​ലി​യെ കാ​ണു​ന്ന​തി​ന് മു​മ്പ് കാ​ര്യ​ങ്കോ​ട് പു​ഴ​യ്ക്ക​ക്ക​രെ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​വ​ള​ക്കു​ണ്ട്, ആ​യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ട​താ​യി പ​ല​രും പ​റ​ഞ്ഞ​തി​നാ​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ഇ​തേ സ​മ​യ​ത്താ​ണ് ചെ​റു​പു​ഴ​യി​ലും പു​ലി​യെ ക​ണ്ട​ത്. പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ബ​ഹ​ളം വ​ച്ച​പ്പോ​ൾ പു​ഴ ക​ട​ന്ന് പു​ലി ചെ​റു​പു​ഴ​യി​ലെ​ത്തി​യ​താ​ണെ​ന്ന് ക​രു​തു​ന്നു.

എ​ന്താ​യാ​ലും ര​ണ്ടാ​ഴ്ച​യാ​യി ചെ​റു​പു​ഴ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​ലി​പ്പേ​ടി​യി​ൽ ക​ഴി​യു​ക​യാ​ണ് നാ​ട്ടു​കാ​ർ.