മ​ല​യോ​ര​ത്ത് തേ​ങ്ങ കി​ട്ടാ​ക്ക​നി​യാ​കു​ന്നു; മൈ​സൂ​രു തേ​ങ്ങ​യെ ആ​ശ്ര​യി​ച്ച് വ്യാ​പാ​രി​ക​ൾ
Wednesday, October 30, 2024 5:53 AM IST
ഇ​രി​ട്ടി: കേ​രം തി​ങ്ങും കേ​ര​ള​നാ​ട്ടി​ൽ തേ​ങ്ങ കി​ട്ടാ​ക്ക​നി​യാ​കു​ന്നു. അ​ടി​യ​ന്തര ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും തേ​ങ്ങ ല​ഭി​ക്കാ​തെ ഹോ​ട്ട​ൽ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.

മൈ​സൂ​രു​വി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും തേ​ങ്ങ എ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം മൈ​സു​രു​വി​ൽ നി​ന്നും തേ​ങ്ങ എ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​രി​ട്ടി, വ​ള്ളി​ത്തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​കാ​ര​ട​ക്കം ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ട്ടത്.

കി​ലോ​യ്ക്ക് 55 രൂ​പ വി​ല​യു​ണ്ടെ​ങ്കി​ലും ക​ന്പോ​ള​ത്തി​ൽ പ​ച്ച​ത്തേ​ങ്ങ എ​ത്തു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മൈ​സു​രു​വി​ൽ നി​ന്നു​ള്ള തേ​ങ്ങ​ക്ക് ഗു​ണ​നി​ല​വാ​രം കു​റ​വാ​ണെ​ങ്കി​ലും മ​റ്റ് പോം​വ​ഴി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ൾ ഇ​ത് വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​ടി​വ്

സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും തെ​ങ്ങു​ക​ളു​ടെ പ്രാ​യാ​ധി​ക്യ​വും കാ​ര​ണം ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് പ്ര​ദേ​ശി​ക​മാ​യു​ള്ള തേ​ങ്ങ​യു​ടെ ല​ഭ്യ​ത​ക്കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം. രോ​ഗ​ബാ​ധ മൂ​ലം വ​ലി​യ​തോ​തി​ൽ തെ​ങ്ങു​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി ഉ​ത്പാ​ദ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല ക​ർ​ഷ​ക​രും വ​ള​പ്ര​യോ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ർ​ത്തു​ക​യും റ​ബ​ർ പോ​ലു​ള്ള കൃ​ഷി​യി​ലേ​ക്ക് മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കു​ടി​യേ​റ്റ കാ​ല​ഘ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്ത തെ​ങ്ങു​ക​ൾ ത​ന്നെ​യാ​ണ് ഇ​ന്നും ഫ​ലം ത​രു​ന്ന​ത്.

കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി തെ​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും തേ​ങ്ങ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ നാ​ളി​കേ​രം ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന ആ​റ​ളം ഫാ​മി​ലെ ഉ​ത്പാ​ദ​നം 50000 താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി​യ​ത് കേ​ര​കൃ​ഷി​യു​ടെ നാ​ശ​ത്തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​യ്യാ​യി​ര​ത്തി​നു മു​ക​ളി​ൽ തെ​ങ്ങു​ക​ളാ​ണ് ഇ​വി​ടെ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ഗു​ണ​മേ​ൻ​മ​യു​ള്ള തേ​ങ്ങ ല​ഭി​ക്കാ​ത്ത​തു കാ​ര​ണം പ്രാ​ദേ​ശി​ക​മാ​യു​ള്ള വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ൾ പ​ല​തും പ്ര​വ​ർ​ത്തി​ക്കു​ന്നു​മി​ല്ല.