കു​ര​ങ്ങു​ഭീ​തി​യി​ൽ പ​ട​പ്പേ​ങ്ങാ​ട്; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Thursday, October 31, 2024 7:47 AM IST
ച​പ്പാ​ര​പ്പ​ട​വ്: കൃ​ഷി ന​ശി​പ്പി​ക്കാ​നെ​ത്തു​ന്ന കു​ര​ങ്ങു​ക​ളെ ഭ​യ​ന്ന് ജോ​ലി​ക്ക് പോ​കാ​ൻ പോ​ലും ക​ഴി​യാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​വ​ലി​രി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പേ​ങ്ങാ​ട് നി​വാ​സി​ക​ൾ. ചെ​മ്മ​ണി​ച്ചൂ​ട്ട, കാ​യാ​ട്ട്പാ​റ, മ​ട​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ മു​ത​ൽ ഇ​രു​ട്ടു​ന്ന​തു​വ​രെ കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി വി​ള​ക​ളാ​ണ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ മാ​ത്രം ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. കു​ര​ങ്ങ് ശ​ല്യം കാ​ര​ണം പ്ര​ദേ​ശ​ത്ത് ആ​രും വീ​ടും പ​റ​മ്പും വാ​ങ്ങാ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ല എ​ന്ന് പ​ട​പ്പേ​ങ്ങാ​ട് സ്വ​ദേ​ശി പു​ഷ്പ ച​ന്ദ്ര​ൻ പ​റ​യു​ന്നു.

മ​ച്ചി​ങ്ങ​ക​ളി​ല്ലാ​തെ
തെ​ങ്ങു​ക​ൾ

പ്ര​ദേ​ശ​ത്തെ തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളാ​ണ് കു​ര​ങ്ങു​ക​ളു​ടെ പ്ര​ധാ​ന താ​വ​ളം. ഭൂ​രി​ഭാ​ഗം തെ​ങ്ങു​ക​ളി​ലും മ​ച്ചി​ങ്ങ​ക​ൾ കാ​ണാ​നി​ല്ല. കു​ര​ങ്ങ​ന്മാ​ർ പ​റി​ച്ചെ​റി​യു​ന്ന ക​രി​ക്കു​ക​ളാ​ണ് തെ​ങ്ങു​ക​ൾ​ക്കു ചു​റ്റും. പ​പ്പാ​യ, വാ​ഴ​ക്കു​ല, പു​ളി, പേ​ര​യ്ക്ക, കൈ​ത​ച്ച​ക്ക, സ​പ്പോ​ട്ട, പാ​ഷ​ൻ ഫ്രൂ​ട്ട്, ചേ​ന, ചേ​മ്പ് തു​ട​ങ്ങി ഒ​ട്ടു​മി​ക്ക കൃ​ഷി​വി​ള​ക​ളും ഇ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. ചി​ര​ട്ട​ക​ളും റ​ബ​ർ പാ​ലും ന​ശി​പ്പി​ക്കു​ന്ന​ത് കാ​ര​ണം റ​ബ​ർ ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​ണ്.

വാ​ഹ​ന​ങ്ങ​ൾ​ക്കു
നേ​രെ​യും ആ​ക്ര​മണം

വീ​ട്ടു​മു​റ്റ​ത്തും റോ​ഡ​രി​കി​ലും നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ്ണാ​ടി​ക​ൾ ത​ക​ർ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. പോ​ർ​ച്ചി​ൽ പോ​ലും വാ​ഹ​ന​ങ്ങ​ൾ പ്ലാ​സ്‌​റ്റി​ക് ഷീ​റ്റ് കൊ​ണ്ട് മു​ടി വ​യ്ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ. വീ​ടി​നു​ള്ളി​ൽ ക​യ​റി ഭ​ക്ഷ​ണം ന​ശി​പ്പി​ക്കു​ക​യും പാ​ത്ര​ങ്ങ​ളും മ​റ്റും എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യും ചെ​യ്യു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു കാ​ര​ണം പ​ല​രും ഭീ​തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് സ്കൂ​ളി​ൽ പോ​യി വ​രു​ന്ന​ത്.

നാ​ട്ടു​കാ​ർ
പ്ര​തി​ഷേ​ധ​ത്തി​ൽ

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​ത്ത​ര​ത്തി​ൽ കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. അ​ന്ന് ഒ​രു പ​രി​ധി​വ​രെ കു​ര​ങ്ങ് ശ​ല്യം അ​ക​റ്റാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ അ​ലം​ഭാ​വ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ ശ​ക്‌​ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി രം​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.