സ​ബ്ജൂ​ണി​യ​ര്‍ ആ​ന്‍​ഡ് കി​ഡ്ഡീ​സ് താ​യ്‌​ക്വാ​ണ്ടോ കാ​സ​ര്‍​ഗോ​ഡ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍
Monday, October 28, 2024 7:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 26-ാമ​ത് സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ര്‍ ആ​ന്‍​ഡ് കി​ഡ്ഡീ​സ് താ​യ്‌​ക്വാ​ണ്ടോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 413 പോ​യി​ന്‍റ് നേ​ടി കാ​സ​ര്‍​ഗോ​ഡ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. ക​ണ്ണൂ​ര്‍ (186) റ​ണ്ണ​റ​പ്പാ​യി.

കി​ഡ്ഡീ​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് (65) ഒ​ന്നാം​സ്ഥാ​ന​വും പാ​ല​ക്കാ​ട് (49) ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. സ​ബ്ജൂ​ണി​യ​ര്‍ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് (99) ഒ​ന്നാം​സ്ഥാ​ന​വും മ​ല​പ്പു​റം (89) ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. സ​ബ്ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് (97) ഒ​ന്നാം സ്ഥാ​ന​വും ക​ണ്ണൂ​ര്‍ (68.1) ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കി​ഡ്ഡീ​സ് ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് (37) ഒ​ന്നാം​സ്ഥാ​ന​വും ക​ണ്ണൂ​ര്‍ (25) ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. കി​ഡ്ഡീ​സ് ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 26 പോ​യി​ന്‍റു​ക​ള്‍ പ​ങ്കി​ട്ടു​കൊ​ണ്ട് പാ​ല​ക്കാ​ട് ഒ​ന്നാം​സ്ഥാ​ന​വും കാ​സ​ര്‍​ഗോ​ഡ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ദു​ര്‍​ഗ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍. വേ​ണു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍. വി​നോ​ദ്കു​മാ​ര്‍, എം. ​മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ നാ​സ​ര്‍, ശോ​ഭ ബാ​ല​ന്‍, എം.​കെ. രാ​ജ​ശേ​ഖ​ര​ന്‍, കെ. ​രാ​മ​ച​ന്ദ്ര​ന്‍, പി.​സി. ഗോ​പി​നാ​ഥ്, സു​നി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, എ​ച്ച്.​എ​ല്‍. മ​ഹേ​ഷ്, ബി. ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി.​വി. മ​ധു സ്വാ​ഗ​ത​വും ബി.​ഐ. പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.