രേ​ഖ​ക​ളി​ല്‍ കൃ​ത്രി​മം : രാ​സ​വ​ളം ക​യ​റ്റി​യ ലോ​റി പി​ടി​കൂ​ടി
Wednesday, August 21, 2024 6:02 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: രേ​ഖ​ക​ളി​ല്‍ കാ​ണി​ച്ച​തി​ലേ​റെ അ​ള​വി​ല്‍ രാ​സ​വ​ള​വു​മാ​യെ​ത്തി​യ ലോ​റി ജി​എ​സ്ടി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം പി​ടി​കൂ​ടി. ജി​എ​സ്ടി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി. ​ജ​യ​പ്ര​കാ​ശ്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി.​ടി. മ​നോ​ജ്കു​മാ​ര്‍, സ​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് നാ​ടു​കാ​ണി​ച്ചു​ര​ത്തി​ല്‍ വ​ച്ച് ലോ​റി പി​ടി​കൂ​ടി​യ​ത്.

25000 കി​ലോ​ഗ്രാം എ​ന്നാ​ണ് അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ല്‍ 27000 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള​താ​യി ക​ണ്ടെ​ത്തി. ലോ​റി​യി​ലു​ള്ള​ത് അ​മോ​ണി​യം കാ​ര്‍​ബോ​മേ​റ്റ് എ​ന്നാ​ണ് രേ​ഖ​ക​ളി​ല്‍ കാ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ലി​ത് യൂ​റി​യ ആ​ണെ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ഇ​തേ തു​ട​ര്‍​ന്ന് ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക് മാ​റ്റി. ലോ​റി​യി​ലു​ള്ള​ത് കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ഡൈ​സ്ഡ് യൂ​റി​യ ആ​കാ​മെ​ന്ന സം​ശ​യ​ത്തി​ല്‍ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ.​ജെ. വി​വെ​ന്‍​സി, പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഷു​ഹൈ​ബ് തൊ​ട്ടി​യാ​ന്‍, പെ​രി​ന്ത​ല്‍​മ​ണ്ണ കൃ​ഷി ഓ​ഫീ​സ​റും രാ​സ​വ​ള പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ടി. ​ര​ജീ​നാ​വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി.

സാ​മ്പി​ളു​ക​ള്‍ പ​ട്ടാ​മ്പി ഫെ​ര്‍​ട്ടി​ലൈ​സ​ര്‍ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ലോ​റി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. സാ​മ്പി​ളി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​നു ശേ​ഷം കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നു​ള്ള സ​ബ്സി​ഡൈ​സ്ഡ് യൂ​റി​യ ആ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.