സ​മ​രം ചെ​യ്ത സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി
Sunday, September 8, 2024 5:17 AM IST
വ​ണ്ടൂ​ർ: വ​ണ്ടൂ​ർ അ​ത്താ​ണി​ക്ക​ലി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഔ​ട്ട്‌​ലെ​റ്റി​നു മു​ന്നി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി​യ സ്ത്രീ​ക​ളോ​ട് ഒ​രു സം​ഘം കാ​റി​ലെ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വ​ണ്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ലെ​ത്തി​യ ഒ​രു സം​ഘംയു​വാ​ക്ക​ൾ സ​മ​ര​പ്പ​ന്തി​ലെ സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ ഇ​വ​രെ താ​ക്കീ​ത് ചെ​യ്തെ​ങ്കി​ലും, സം​ഘം പി​ന്നീ​ട് പ​ല​ത​വ​ണ സ​മാ​ന രീ​തി​യി​ൽ ഉ​പ​ദ്ര​വം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ ഉ​ണ്ട്. സ്ത്രീ​ക​ൾ അ​ട​ക്കം വ​ണ്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.