ഇ​എ​സ്എ: ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Monday, September 9, 2024 8:06 AM IST
മ​ല​പ്പു​റം: ജ​ന​വാ​സ മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ക​ത്തോ​ലി​ക്കാ മ​ല​പ്പു​റം മേ​ഖ​ല ക​മ്മി​റ്റി ഉ​ത്ക​ണ്ഠ​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി. പ​തി​നാ​യി​ര ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രെ​യും ക​ർ​ഷ​ക​രെ​യും ബാ​ധി​ക്കു​ന്ന ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ. ​ജെ. ആ​ന്‍റ​ണി ആ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ താ​മ​ര​ശേ​രി രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ക​ണ്ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ർ​ട്ടി​ൻ ത​ച്ചി​ൽ, തേ​ജ​സ് മാ​ത്യു ക​റു​ക​യി​ൽ, സാം​തോം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മ​രി​യ, മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​ണി. ടി. ​മാ​ത്യു, ഡെ​ന്നീ​സ് ജോ​സ​ഫ്, ജോ​സ് ഓ​ലി​ക്ക​ൽ, ജോ​സ​ഫ് പു​ല്ല​ൻ​കു​ന്നേ​ൽ, ജി​നു ജേ​ക്ക​ബ് , റാ​ണി സ​നീ​ഷ്, സീ​മ ഷാ​ല​റ്റ് ജോ​ർ​ജ്, ലി​ല്ലി​ആ​ന്‍റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.