നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Monday, September 9, 2024 8:06 AM IST
നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക ദി​ന​തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലിം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ പ്ര​തി​നി​ധി​ക​ളെ​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ധ്യാ​പ​ക​രെ​യും വെ​ച്ചൂ​ർ പ്ര​തി​നി​ധി​ക​ളെ​യും ആ​ദ​രി​ച്ചു.

ആ​ദ്യ​മാ​യാ​ണ് അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ന​ഗ​ര​സ​ഭ മു​ഴു​വ​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടെ ആ​ദ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ക്ക​റി​യ ക്നാ​തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ യു. ​കെ. ബി​ന്ദു, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ജി​മോ​ൾ. കൗ​ൺ​സി​ല​ർ​മാ​രാ​യ ഡെ​യ്സി ചാ​ക്കോ, പി.​ശ​ബ​രീ​ശ​ൻ, സ്വ​പ്ന, ശ്രീ​ജ വെ​ട്ട​ത്തേ​ഴ​ത്ത്, ശാ​സ്ത്രീ​യ സം​ഗീ​ത വി​ദ്വാ​ൻ വെ​ച്ചൂ​ർ ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.