പി​എം​കെ​എ​സ്‌വൈ ​ നീ​ര്‍​ത്ത​ട സം​ഗ​മം
Thursday, September 12, 2024 4:57 AM IST
അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യി അ​ങ്ങാ​ടി​പ്പു​റം, കീ​ഴാ​റ്റൂ​ര്‍, പു​ഴ​ക്കാ​ട്ടി​രി, മ​ക്ക​ര​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന പ്ര​ധാ​ന്‍​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന (പി​എം​കെ​എ​സ് വൈ) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നീ​ര്‍​ത്ത​ട സം​ഗ​മം ന​ട​ത്തി. പ​ദ്ധ​തി പ്ര​കാ​രം വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ച​വ​ര്‍, വി​വി​ധ നീ​ര്‍​ത്ത​ട ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഒ​ത്തു​ചേ​ര്‍​ന്ന​ത്.

ഓ​രാ​ടു​പാ​ലം സ​ഹ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ സം​ഗ​മം ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ നീ​ര്‍​ത്ത​ട ക​മ്മി​റ്റി​ക​ളു​ടെ കീ​ഴി​ല്‍ ഇ​തു​വ​രെ സൃ​ഷ്ടി​ക്ക​പ്പെ​ട്ട ആ​സ്തി​ക​ളു​ടെ​യും വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ​യും രേ​ഖാ​പ്ര​കാ​ശ​ന​വും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ ഏ​റ്റു​വാ​ങ്ങി. പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള 1,12,24,357 രൂ​പ​യു​ടെ​യും കീ​ഴാ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള 70,30,684 രൂ​പ​യു​ടെ​യും മ​ക്ക​ര​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള 15,47,563 രൂ​പ​യു​ടെ​യും അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള 4,54,11,363 രൂ​പ​യു​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ആ​സ്തി വി​വ​ര രേ​ഖ​ക​ള്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ, അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ എ​ന്നി​വ​ര്‍ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് കൈ​മാ​റി. പ​ദ്ധ​തി കോ ​ചെ​യ​ര്‍​മാ​നും മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ടി. ​അ​ബ്ദു​ള്‍ ക​രീം ഭാ​വി പ്ര​വ​ര്‍​ത്ത​ന​രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ഈ​ദ, ഉ​മ്മു​കു​ല്‍​സു ച​ക്ക​ച്ച​ന്‍, ജ​മീ​ല ചാ​ലി​യ​ത്തൊ​ടി, സു​ഹ്റാ​ബി കാ​വു​ങ്ങ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ കെ. ​ദി​ലീ​പ്, വി​ന്‍​സി അ​നി​ല്‍, കെ.​കെ. മു​ഹ​മ്മ​ദ് ന​ഈം, പ്ര​ബീ​ന ഹ​ബീ​ബ്, ക​മ​ലം, ഗി​രി​ജ, യു.​ടി. മു​ന്‍​ഷി​ര്‍, എം. ​റ​ജീ​ന, കെ.​പി. അ​സ്മാ​ബി, ബി​ന്ദു, ജോ​യി​ന്‍റ് ബി​ഡി​ഒ പി. ​അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഡോ. ​ഇ​ബ്രാ​ഹിം​കു​ട്ടി, ധ​ന്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.