പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ആ​രം​ഭി​ച്ചു
Monday, September 9, 2024 8:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: "എ​ന്‍റെ ഭൂ​മി' പ​ദ്ധ​തി​യു​ടെ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ ആ​രം​ഭി​ച്ചു. ആ​ന​മ​ങ്ങാ​ട് വി​ല്ലേ​ജി​ലാ​ണ് ആ​ദ്യം സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ൽ പൊ​ന്നു​ള്ളി​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ് ഓ​ഫീ​സ് തു​റ​ന്നു.

ആ​ലി​പ്പ​റ​മ്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ടി. അ​ഫ്സ​ൽ ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം റീ ​സ​ർ​വേ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രാ​ജീ​വ​ൻ പ​ട്ട​ത്താ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ മോ​ൾ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​പി. രാ​ജേ​ഷ്, സി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,സി. ​എ​ച്ച്. ഹ​മീ​ദ്, ജി​ല്ലാ ഡി​ജി​റ്റ​ൽ സ​ർ​വേ നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​സ​മ​ദ്, ഹെ​ഡ് സ​ർ​വേ​യ​ർ ജി.​ശ​ര​ത്ച​ന്ദ്ര​ൻ, സ​ർ​വ്വേ​യ​ർ കെ.​എ​ൽ. അ​രു​ൺ, ഹെ​ഡ് ഡ്രാ​ഫ്റ്റ് മാ​ൻ കെ.​സ​വാ​ദ്,ആ​ന​മ​ങ്ങാ​ട് വി​ലലേ​ജ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.