മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, September 12, 2024 4:57 AM IST
മ​ഞ്ചേ​രി: മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. അ​രീ​ക്കോ​ട് മൂ​ഴി​പ്പാ​ടം ക​രു​മാ​ര​ക്കാ​ട​ന്‍ ശ്യാം​കൃ​ഷ്ണ (27) യെ​യാ​ണ് മ​ഞ്ചേ​രി എ​സ്ഐ കെ. ​ബ​ഷീ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ഞ്ചേ​രി ചെ​ര​ണി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​ല്‍​ല​ക്ഷ​ത്തോ​ളം രൂ​പ​യും ഐ ​ഫോ​ണും ക​ണ്ടെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രെ സ​മാ​ന​മാ​യ കേ​സ് നി​ല​വി​ലു​ണ്ട്. കേ​ര​ള ലോ​ട്ട​റി ആ​ന്‍​ഡ് ഗെ​യ്മിം​ഗ് ആ​ക്ട് പ്ര​കാ​രം പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

മ​ഞ്ചേ​രി​യി​ല്‍ ചൂ​താ​ട്ട,ല​ഹ​രി,ഗു​ണ്ടാ മാ​ഫി​യ​ക​ളു​ടെ വി​ള​യാ​ട്ടം സ​മീ​പ​കാ​ല​ത്ത് വ്യാ​പ​ക​മാ​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ പു​ളി​ക്ക​ലി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​സ്ഐ കെ.​ആ​ര്‍. ജ​സ്റ്റി​ന്‍ ജ​സ്റ്റി​ന്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലൂ​രി​ല്‍ നി​ന്നു ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു.