വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Sunday, September 8, 2024 5:17 AM IST
നി​ല​മ്പൂ​ര്‍: ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​മ​ല്‍ കോ​ള​ജി​ല്‍ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യെ എ​ങ്ങ​നെ ശാ​സ്ത്രീ​യ​മാ​യി ത​ട​യാ​മെ​ന്നും മാ​ന​സി​ക വെ​ല്ലു​വി​ളി അ​നു​ഭ​വി​ക്കു​ന്ന​വ​രി​ലേ​ക്ക് എ​ങ്ങ​നെ സ​ഹാ​യ​മെ​ത്തി​ക്കാ​മെ​ന്ന​തി​ലും പ​രി​ശീ​ല​നം ന​ല്‍​കി. ലി​സ്റ്റ​നി​ങ് ക​മ്മ്യൂ​ണി​റ്റി​യും അ​മ​ല്‍ കോ​ള​ജ് സൈ​ക്കോ​ള​ജി വ​കു​പ്പും മൈ​ന്‍​ഡ് സ്റ്റോ​റീ​സ് ക്ലി​നി​ക്കും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​ടി. ഷ​മീ​ര്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​സി. ഫി​ര്‍​ദൗ​സി​യ, പ്ര​ഫ. പി. ​കെ. നൂ​റു​ദ്ധീ​ന്‍, ടി.​പി. അ​ഹ​മ്മ​ദ് സ​ലീം, ഡോ.​എ​ന്‍. ഷി​ഹാ​ബു​ദീ​ന്‍, ഡോ. ​കെ. അ​മീ​ര്‍ ഹ​സ​ന്‍, റ​സീം ഹാ​റൂ​ണ്‍, സാ​ജി​ദ് യാ​കൂ​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.