മേ​ലാ​റ്റൂ​രി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കും
Thursday, September 12, 2024 5:01 AM IST
മേ​ലാ​റ്റൂ​ര്‍: മേ​ലാ​റ്റൂ​ര്‍ ടൗ​ണി​ലെ അ​ന​ധി​കൃ​ത തെ​രു​വോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ മേ​ലാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. മേ​ലാ​റ്റൂ​ര്‍ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ നി​രോ​ധി​ച്ചു​ള്ള ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക​യും ചെ​യ്യും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​കെ. യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ പി. ​ഫൈ​സ​ല്‍ ബാ​ബു, കെ. ​മ​മ്മ​ദ്, വ​രി​ക്കോ​ട​ന്‍ മു​ഹ​മ്മ​ദാ​ലി, എ​സ്എ​ച്ച്ഒ ഗോ​പ​കു​മാ​ര്‍,

പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ര്‍​ക്ക് ഹ​രീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ത്തു.

മേ​ലാ​റ്റ​രി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ കാ​ര​ണം ഗ​താ​ഗ​ത​കു​രു​ക്കി​നും കാ​ല്‍​ന​ട യാ​ത്ര​ക്കും ത​ട​സം നേ​രി​ടു​ന്നു. ഇ​തി​നു പു​റ​മെ നി​യ​മ​പ​ര​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മേ​ലാ​റ്റൂ​ര്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.