ആ​ദി​വാ​സി​ക​ള്‍​ക്ക് ഓ​ണ​പ്പു​ട​വ​യും ഭ​ക്ഷ്യ​കി​റ്റും ന​ല്‍​കി
Tuesday, September 10, 2024 4:56 AM IST
നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​പ്പ​ള്ളി സു​പ്രീ​ക്കാ​ട് ന​ഗ​റി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​പ്പു​ട​വ​യും ഓ​ണ​ക്കി​റ്റു​മാ​യി വ​ന​പാ​ല​ക​രെ​ത്തി. അ​ക​മ്പാ​ടം വ​നം സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി. ​കെ. മു​ഹ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ലോ​മീ​റ്റ​റു​ക​ള്‍ കാ​ട്ടു​പാ​ത​യി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ച് ഇ​വ​ര്‍ സു​പ്രി​ക്കാ​ട് ന​ഗ​റി​ലെ നാ​ലു കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​കി​റ്റു​ക​ളും ഓ​ണ​പ്പു​ട​വ​യു​മാ​യി എ​ത്തി​യ​ത്. തോ​ട്ട​പ്പ​ള്ളി വ​രെ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ളെ​ത്തൂ.

ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ വീ​ടോ വൈ​ദ്യു​തി​യോ ഒ​ന്നു​മി​ല്ല. ഇ​വ​രു​ടെ സ്ഥി​തി അ​റി​ഞ്ഞാ​ണ് ചി​ല സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച​ത്. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്. ആ​ന​ന്ദ്, കെ.​സി. ഉ​ണ്ണി, അ​നീ​ഷ്, കെ. ​ആ​തി​ര, എ​സ്. വി​പി​ന്‍ രാ​ജ്, ഇ.​എ​സ്. സു​ധി​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ അ​രു​ണ്‍, വാ​ച്ച​ര്‍ പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യം എ​ത്തി​ച്ച​ത്.