മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രാ​ത്രി​കാ​ല പോ​സ്റ്റ്‌​മോ​ര്‍​ട്ടം ആ​രം​ഭി​ച്ചു
Sunday, September 8, 2024 5:17 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ രാ​ത്രി​കാ​ല പോ​സ്റ്റ്‌​മോ​ര്‍​ട്ടം ആ​രം​ഭി​ച്ച​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷീ​നാ​ലാ​ല്‍ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യെ അ​റി​യി​ച്ചു. വൈ​കി​ട്ട് നാ​ല് മ​ണി വ​രെ ന​ട​ന്നി​രു​ന്ന പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​നി മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ ന​ട​ക്കും.

സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണി​ത്. കൊ​ല​പാ​ത​കം, പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നു​ള്ള മ​ര​ണം, വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച​വ​ര്‍, സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ഭി​ക്കു​ന്ന മൃ​ത​ദേ​ഹം എ​ന്നി​വ ഒ​ഴി​ച്ചു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ളാ​കും ഇ​ത്ത​ര​ത്തി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യു​ക.

മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം സൂ​പ്ര​ണ്ടി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി മാ​ത്ര​മേ ല​ഭ്യ​മാ​കു​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.യോ​ഗ​ത്തി​ൽ പി. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ഹ​സി​ല്‍​ദാ​ര്‍ എം. ​മു​കു​ന്ദ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി. ​പി. വി​ജ​യ​കു​മാ​ര്‍, ഒ. ​ജെ. സ​ജി, പു​ലി​യോ​ട​ന്‍ മു​ഹ​മ്മ​ദ്, കെ.​പി. എ ​ന​സീ​ര്‍, കെ.​എം. ജോ​സ്, കെ.​ടി. ജോ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.