കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​സ​മ്മേ​ള​ന​ം ഇ​ന്ന്
Wednesday, August 21, 2024 5:35 AM IST
മ​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​സ​മ്മേ​ള​ന​വും രാ​ജ്യ​സ​ഭ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ്. കെ. ​മാ​ണി​യ്ക്ക് സ്വീ​ക​ര​ണ​വും ഇ​ന്ന് മ​ഞ്ചേ​രി​യി​ല്‍ ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന് പാ​ണ്ടി​ക്കാ​ട് റോ​ഡി​ലെ സ​ഭാ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ലാ​ന്താ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന നേ​തൃ​സ​മ്മേ​ള​നം ജോ​സ്. കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ഖ്യ​പ്ര​ഭാ​ഷ​ണം, ച​ര്‍​ച്ചാ​ക്ലാ​സു​ക​ള്‍ എ​ന്നി​വ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ്കു​ട്ടി ആ​ഗ​സ്തി ന​യി​ക്കും.ജി​ല്ല​യി​ലെ വി​വി​ധ​ത​ല​ങ്ങ​ളി​ലു​ള്ള പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ള്‍, ജി​ല്ലാ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. എം​പി​യാ​യി തെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ് കെ. ​മാ​ണി​യ്ക്ക് ച​ട​ങ്ങി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, ഉ​ന്ന​താ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സെ​ബാ​സ്റ്റ്യ​ന്‍ ചൂ​ണ്ട​ല്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജെ​യ്സ​ണ്‍ തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.