രാ​ജ​ഗോ​പാ​ല്‍ അ​നു​സ്മ​ര​ണം നടത്തി
Wednesday, August 21, 2024 5:34 AM IST
നി​ല​മ്പൂ​ര്‍: ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ നി​ല​മ്പൂ​ര്‍ മേ​ഖ​ലാ ക​മ്മി​റ്റി രാ​ജ​ഗോ​പാ​ല്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷാ​നു ഞെ​ട്ടി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗ​ഫൂ​ര്‍ റി​നി, വി​നോ​ദ് പി. ​മേ​നോ​ന്‍, ജി​ല്ലാ പി​ആ​ര്‍​ഒ സു​രേ​ഷ് ചി​ത്ര, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ന​ന്ദ​കു​മാ​ര്‍, ഹോ​ചി​മി​ന്‍, തോ​മ​സ് കോ​ശി, അ​രു​ണ്‍, സ​ത്യ​ന്‍, മേ​ഖ​ലാ സെ​ക്ര​ട്ട​റി നി​ഷാ​ദ് കൊ​ടി​ക്കാ​ര​ന്‍, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​ജ​ഗോ​പാ​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി നി​ല​മ്പൂ​ര്‍ മേ​ഖ​ലാ ക​മ്മി​റ്റി "ജ​ലം’ വി​ഷ​യ​മാ​യി ഓ​ണ്‍​ലൈ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഷി​ബു അ​മ​ര​മ്പ​ലം, ഷം​സു​ദ്ദീ​ന്‍, ഷ​ബീ​ര്‍ ഫ്ളാ​ഷ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് പ്ര​ശം​സാ​പ​ത്ര​വും കാ​ഷ് പ്രൈ​സും ന​ല്‍​കി.