വ​യ​നാ​ട് ദു​ര​ന്തം: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ല​മ്പൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ദ​രം
Wednesday, August 21, 2024 5:27 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ നി​ല​മ്പൂ​രി​ലെ എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ഫോ​ഴ്സ് (ഇ​ആ​ര്‍​എ​ഫ്), സി​എ​ച്ച് സെ​ന്‍റ​ര്‍, ജി​ല്ലാ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ക​രെ നി​ല​മ്പൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ് അ​നു​മോ​ദി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ അം​ഗ​ങ്ങ​ള്‍​ക്കെ​ല്ലാം ല​യ​ണ്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി. ആ​റ് ഫ്രീ​സ​റു​ക​ള്‍ മാ​ത്ര​മു​ള്ള നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​ക്ക് പു​റ​മെ പേ ​വാ​ര്‍​ഡ് കൂ​ടി മോ​ര്‍​ച്ച​റി​യാ​ക്കി മാ​റ്റി​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ കൈ​മെ​യ് മ​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​ല്ലാം മു​ഴു​വ​ന്‍ സ​മ​യ​വും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ന​ല്‍​കു​ന്ന​തി​ലും മൃ​ത​ദേ​ഹ​ങ്ങ​ള്‍ പ​രി​ച​രി​ക്കു​ന്ന​തി​ലും സ​ദാ​സ​മ​യം ജാ​ഗ്ര​ത കാ​ണി​ച്ച​വ​രാ​ണ് സി​എ​ച്ച് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും ചാ​ലി​യാ​റി​ല്‍ കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും രാ​പ്പ​ക​ലി​ല്ലാ​തെ സേ​വ​നം ചെ​യ്ത​വ​രാ​ണ് ഇ​ആ​ര്‍​എ​ഫ് അം​ഗ​ങ്ങ​ള്‍.

ഇ​വ​രു​ടെ​യെ​ല്ലാം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ​ള് കേ​ണ​ല്‍ സാ​ന്‍​ജോ, പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ഷ്വാ കോ​ശി, സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ത​ര​ക​ന്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, സി​ബി ജോ​സ്, ഷെ​മീ​ഹ് ഇ​ല്ലി​ക്ക​ല്‍, കേ​ണ​ല്‍ സ​ണ്ണി തോ​മ​സ്, ദീ​നാ സാ​ന്‍​ജോ, ലൈ​ല കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ആ​ര്‍​എ​ഫി​ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ല​യ​ണ്‍​സ് ക്ല​ബ് വാ​ഗ്ദാ​നം ചെ​യ്തു.