ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി
Wednesday, August 21, 2024 5:27 AM IST
എ​ട​ക്ക​ര: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം തി​രു​നാ​ളി​നും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തി​നും സ​മ​പ​ന​മാ​യി. ജ​പ​മാ​ല, സ്തു​തി​യാ​രാ​ധ​ന എ​ന്നി​വ​യ്ക്ക് ശേ​ഷം വി​ശു​ദ്ധ അ​ന്തോ​ണി​യോ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചു. ആ​രാ​ധ​ന​യ്ക്ക് മു​ന്‍ റെ​ക്ട​ര്‍ ഫാ. ​ജി​മ്മി ചെ​റു​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​ന്ന് ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്ക​പ്പെ​ട്ടു. നൊ​വേ​ന​യ്ക്ക് ഫാ. ​മാ​ര്‍​ട്ടി​ന്‍ വി​ല​ങ്ങു​പാ​റ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ജോ​സ​ഫ് കു​ന്നം​കു​ളം, ഫാ. ​ഏ​ബ്ര​ഹാം പ​താ​ക​ല്‍, ഫാ. ​തോ​മ​സ് ചാ​പ്ര​ത്ത്, ഫാ. ​റോ​യി വ​ലി​യ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. റെ​ക്ട​ര്‍ ഫാ. ​എ​ല്‍​ദോ കാ​രി​ക്കൊ​മ്പി​ല്‍, ജോ​യ് വേ​ങ്ങ​ശേ​രി, ത​ങ്ക​ച്ച​ന്‍ പാ​റ​ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്, മാ​ത്യു പ്ലാ​ന്തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നേ​ര്‍​ച്ച​യോ​ടെ വി​ശു​ദ്ധ അ​ന്തോ​ണി​യോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി.