സി​ബി​എ​സ്ഇ ക്വി​സ് മ​ത്സ​രം: ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Wednesday, August 21, 2024 5:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ള്‍ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ച്ച ബ​ഹി​രാ​കാ​ശ ക്വി​സ് "ആ​സ്ട്രാ 24’ പെ​രി​ന്ത​ല്‍​മ​ണ്ണ ഓ​റ ഗ്ലോ​ബ​ല്‍ സ്കൂ​ളി​ല്‍ സ​മാ​പി​ച്ചു. തി​രു​നാ​വാ​യ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സ്കൂ​ള്‍ ഓ​റ​വോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. എം​ഇ​എ​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ തി​രു​നാ​വാ​യ ര​ണ്ടും എം​ഇ​എ​സ് കാ​മ്പ​സ് സ്കൂ​ള്‍ കു​റ്റി​പ്പു​റം മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

കാ​റ്റ​ഗ​റി വി​ജ​യി​ക​ള്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍ യ​ഥാ​ക്ര​മം: കാ​റ്റ​ഗ​റി1- ഭ​വ്യ​യാ​മി ശ്യാം, ​ആ​ദി നാ​രാ​യ​ണ്‍ (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ തി​രു​നാ​വാ​യ), കെ​ന്‍​സ ഫാ​ത്തി​മ, ഫി​ല്‍​സ (പീ​സ് പ​ബ്ലി​ക് സ്കൂ​ള്‍ കോ​ട്ട​ക്ക​ല്‍), ഇ​ഷാ​നി, വാ​സു​ദേ​വ് മേ​നോ​ന്‍ (എം​ഇ​എ​സ് കാ​മ്പ​സ് സ്കൂ​ള്‍ കു​റ്റി​പ്പു​റം).

കാ​റ്റ​ഗ​റി 2- ഫാ​ത്തി​മ​ത് ഹ​സ്നി​യ, ആ​യി​ഷ റി​യാ​ന (എം​ഇ​എ​സ് തി​രു​നാ​വാ​യ), സ​ര​യൂ, ശ്രീ​നാ​ഥ് (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ തി​രു​നാ​വാ​യ), മു​ഹ​മ്മ​ദ് ഹാ​സിം നി​സാ​ര്‍, മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍ (ഐ​എ​സ്എ​സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ). കാ​റ്റ​ഗ​റി 3- ന​ന്ദ​ഗോ​പാ​ല്‍, ന​ന്ദു വി. ​സ​ന്തോ​ഷ് (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ തി​രു​നാ​വാ​യ), ഫി​ക്സ മു​ജീ​ബ്, ആ​ദ​ര്‍​ശ് (എം​ഇ​എ​സ് കാ​മ്പ​സ് സ്കൂ​ള്‍ കു​റ്റി​പ്പു​റം), ഫാ​ത്തി​മ സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഷി​ന്‍​സ ഷെ​രീ​ഫ് (സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ള്‍ പു​ത്ത​ന​ങ്ങാ​ടി).

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക്വി​സ് മാ​സ്റ്റ​റും ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​നു​മാ​യ നാ​സ ഗ​ഫൂ​ര്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഓ​റ ഗ്ലോ​ബ​ല്‍ സ്കൂ​ള്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ള്‍​അ​ക്ബ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലും പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ. ​സ്വീ​റ്റി പു​ലി​ക്കോ​ട്ടി​ല്‍, ഡ​യ​റ​ക്ട​ര്‍ കെ.​പി.​എം. സ​ക്കീ​ര്‍ എ​ന്നി​വ​ര്‍ കാ​റ്റ​ഗ​റി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​രാ​യ ധ​ന്യ നാ​യ​ര്‍, ബ​ബി​ത ബ​ഷീ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.