മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പ​രി​ശോ​ധ​ന
Wednesday, August 21, 2024 5:27 AM IST
എ​ട​ക്ക​ര: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടാ​ന്‍ വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് എ​ട​ക്ക​ര​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

എ​ട​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​പ​തോ​ളം ബ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി​യി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ സി.​എ. മു​ജീ​ബ്, വി​നോ​ദ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.