"ഞ​ങ്ങ​ളും കോ​ള​ജി​ലേ​ക്ക് ’ തു​ട​ര്‍​പ​ഠ​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു
Wednesday, August 21, 2024 5:27 AM IST
രാ​മ​പു​രം: ഡി​ഗ്രി പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ വ​നി​ത​ക​ള്‍​ക്ക് പ​ഠ​നം തു​ട​രു​ന്ന​തി​നാ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​മ​പു​രം ജെം​സ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന തു​ട​ര്‍​വി​ദ്യാ​ദ്യാ​സ പ​ദ്ധ​തി​യാ​യ "ഞ​ങ്ങ​ളും കോ​ള​ജി​ലേ​ക്ക്’ എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു. ജെം​സ് കോ​ള​ജ് ചെ​യ​ര്‍​മാ​ൻ കൂ​ടി​യാ​യ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് ഒ​രു എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബി.​കോം, ബി​എ ഇം​ഗ്ലീ​ഷ്, ബി​എ സോ​ഷ്യോ​ള​ജി എ​ന്നീ കോ​ഴ്സു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വാ​സു​ദേ​വ​ന്‍, ഡ​യ​റ​ക്ട​ര്‍ ഇ.​സി. മു​ഹ​മ്മ​ദ്, ജെം​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ മോ​ഹ​ന​ന്‍, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ്, അ​സ്ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി. ​സു​ല്‍​ത്താ​ന അ​ഫ്റോ​സ, സി. ​മു​ഹ​മ്മ​ദ് അ​സ്ക​ര്‍​അ​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.