ഓ​ട്ടോ​റി​ക്ഷ​യും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു
Tuesday, August 20, 2024 10:03 PM IST
മ​ഞ്ചേ​രി: ഓ​ട്ടോ​റി​ക്ഷ​യും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. എ​ള​ങ്കൂ​ര്‍ മ​ഞ്ഞ​പ്പ​റ്റ പ​ടി​ഞ്ഞാ​റെ​ത​ല പ​ള്ളി റോ​ഡി​ല്‍ ഏ​റാം​തൊ​ടി​ക അ​ല​വി​ഹാ​ജി​യു​ടെ മ​ക​ന്‍ അ​ബ്ദു​ള്‍ സ​ത്താ​ര്‍ (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30ന് ​വീ​മ്പൂ​ര്‍ മു​ട്ടി​പ്പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ണ്ടോ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​ത്താ​ര്‍ ഓ​ടി​ച്ച ഓ​ട്ടോ​യും എ​തി​രേ വ​ന്ന ടാ​ങ്ക​ര്‍ ലോ​റി​യും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ദു​ള്‍​സ​ത്താ​റി​നെ ഉ​ട​ന്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ല​ഗേ​ജ് എ​ത്തി​ക്കു​ന്ന വാ​ഹ​ന​ത്തി​ല്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ഇ​വി​ടെ ജോ​ലി ഒ​ഴി​വു​ള്ള​പ്പോ​ള്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ ഓ​ട്ടോ ഓ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ള​ങ്കൂ​ര്‍ റേ​ഞ്ച് മ​ദ്ര​സ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മ​ഞ്ഞ​പ്പ​റ്റ അ​ന്‍​ജു​മ​ന്‍ ത​ര്‍​ബി​യ​ത്തു​സ്വി​ബി​യാ​ന്‍ സെ​ക്ക​ന്‍​ഡ​റി മ​ദ്ര​സ ക​മ്മി​റ്റി​യം​ഗം, പ​ടി​ഞ്ഞാ​റെ​ത​ല ശാ​ഖാ മു​സ്‌​ലിം ലീ​ഗ് ട്ര​ഷ​റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: സാ​ജി​ദ. മ​ക്ക​ള്‍: സ​ഹ​ദു​ദീ​ന്‍, ശ​ഫ്നാ​സ്, ഹം​ന, ആ​യി​ശ സ​ജ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ലി അ​ക്ബ​ര്‍, ശ​ഫീ​ഖ്. മാ​താ​വ്: ഫാ​ത്തി​മ.