സു​ബ്ര​തോ ക​പ്പ്: ഉ​ജ്വ​ല വി​ജ​യ​ത്തോ​ടെ ചേ​ലേ​മ്പ്ര തു​ട​ങ്ങി
Tuesday, August 20, 2024 3:58 AM IST
മ​ല​പ്പു​റം: ബം​ഗ​ളു​രൂ​വി​ല്‍ ന​ട​ക്കു​ന്ന സു​ബ്ര​തോ ക​പ്പ് അ​ന്ത​ര്‍​ദേ​ശീ​യ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് അ​ണ്ട​ര്‍ 15 വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ചേ​ലേ​മ്പ്ര എ​ന്‍​എ​ന്‍​എം​എ​ച്ച്എ​സ്എ​സി​ന് ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഉ​ജ്വ​ല വി​ജ​യം.

എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍​ക്ക് ക​രു​ത്ത​രാ​യ എ​ന്‍​സി​സി (ഗോ​വ, ക​ര്‍​ണാ​ട​ക)​ടീ​മി​നെ​യാ​ണ് ത​ക​ര്‍​ത്ത​ത്. ര​ണ്ടാം മി​നി​റ്റി​ല്‍ ത​ന്നെ മു​ഹ​മ്മ​ദ് ആ​രി​ഷ് ഖാ​ന്‍റെ ഹെ​ഡ​റി​ലൂ​ടെ കേ​ര​ളം ലീ​ഡ് നേ​ടി.

മു​ഹ​മ്മ​ദ് ഫെ​സി​ന്‍ ര​ണ്ടു ഗോ​ളു​ക​ളും അ​സു​മ​ല്‍, മു​ഹ​മ്മ​ദ് ഹാ​രി​ഷ് ഖാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ ഗോ​ളു​ക​ളും നേ​ടി. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ചേ​ലേ​മ്പ്ര സ്കൂ​ള്‍, ആ​ര്‍​മി ബോ​യ്സി​നെ നേ​രി​ടും. ക​ഴി​ഞ്ഞ 11 വ​ര്‍​ഷ​മാ​യി അ​ണ്ട​ര്‍ 17 അ​ല്ലെ​ങ്കി​ല്‍ അ​ണ്ട​ര്‍ 14 ഇ​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ല​ത​വ​ണ സു​ബ്ര​തോ ക​പ്പി​ല്‍ ചേ​ലേ​മ്പ്ര സ്കൂ​ള്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷം മു​ത​ലാ​ണ് അ​ണ്ട​ര്‍ 15 വി​ഭാ​ഗ​മാ​ക്കി​യ​ത്. മ​ന്‍​സൂ​ര്‍ അ​ലി​യാ​ണ് പ​രി​ശീ​ല​ക​ന്‍.