ഡോ.​എം.​ജി. സി​ജി​ന് അ​ന്താ​രാ​ഷ്‌​ട്ര ഓ​ണ​റ​റി ഫെ​ലോ​ഷി​പ്പ്
Tuesday, August 20, 2024 3:58 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ സ​ര്‍​ജ​റി വ​കു​പ്പ് മേ​ധാ​വി ഡോ.​എം.​ജി. സി​ജി​ന്‍ അ​ന്താ​രാ​ഷ്‌​ട്ര ഓ​ണ​റ​റി ഫെ​ല്ലോ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

തൈ​റോ​യ്ഡ് അ​സു​ഖ​ത്തി​നു​ള്ള ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​ല്‍ നൂ​ത​ന​മാ​യ രീ​തി​യി​ല്‍ മി​നി​മ​ല്‍ ആ​ക്സ​സ് സ​ര്‍​ജ​റി ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​നാ​ണ് 19-ാം അ​ന്താ​രാ​ഷ്‌​ട്ര ലാ​പ്പ​റോ​സ്കോ​പ്പി​ക് സ​ര്‍​ജ​ന്‍​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹൈ​ദ​രാ​ബാ​ദി​ല്‍ വ​ച്ച് ഹോ​ണ​റ​റി ഫെ​ല്ലോ​ഷി​പ്പ് ന​ല്‍​കി ഡോ.​എം.​ജി. സി​ജി​നെ ആ​ദ​രി​ച്ച​ത്. തൈ​റോ​യ്ഡ് സ​ര്‍​ജ​റി ന​ട​ത്തു​ന്ന​തി​നാ​യി ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്ത് വ​ലി​യ ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​ന് പ​ക​രം ചെ​റി​യ ദ്വാ​ര​ത്തി​ലൂ​ടെ ലാ​പ്പ​റോ​സ്കോ​പ്പി​ക് സ​ര്‍​ജ​റി ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​എം​എ​സ് ആ​ശു​പ​ത്രി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ല്‍ ഡോ.​എം.​ജി. സി​ജി​നെ ആ​ദ​രി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ. ​രാ​ജേ​ഷ് നി​ര്‍​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ.​വി.​യു. സീ​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​കെ. മോ​ഹ​ന്‍​ദാ​സ്, ന്യൂ​റോ​വി​ഭാ​ഗം മേ​ധാ​വി ഡോ.​എ.​വി. ജ​യ​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കൊ​ച്ചു എ​സ്. മ​ണി, ഇ​എ​ന്‍​ടി വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​പി. ഷ​റ​ഫു​ദ്ദീ​ന്‍, ഗ്യാ​സ്ട്രോ​എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​ന്ദ​കു​മാ​ര്‍, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ജി​മ്മി കാ​ട്ട​ടി, കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി ഐ. ​ശ്രീ​ധ​ര​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം. ​അ​ബ്ദു​നാ​സി​ര്‍, ഡോ.​ആ​ഷി​ഷ് നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.