അ​ന​ധി​കൃ​ത ഖ​ന​നം: 11 ടി​പ്പ​റു​ക​ള്‍ പി​ടി​കൂ​ടി
Tuesday, August 20, 2024 3:58 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം ചീ​ര​ട്ടാ​മ​ല​യി​ലെ ചെ​ങ്ക​ല്‍​ക്വാ​റി​യി​ല്‍ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്തി​യ 11 ടി​പ്പ​ര്‍ ലോ​റി​ക​ളും ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി. എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം പെ​രി​ന്ത​ല്‍​മ​ണ്ണ സി​ഐ സു​മേ​ഷ് സു​ധാ​ക​ര്‍, എ​സ്ഐ സെ​ബാ​സ്റ്റ്യ​ന്‍ രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, പ്ര​ജീ​ഷ്, ഷ​ജീ​ര്‍, സ​ല്‍​മാ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ക്വാ​റി​ക​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും ജി​യോ​ള​ജി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി അ​മി​ത​ലോ​ഡ് ക​യ​റ്റി വ​ന്ന ടി​പ്പ​ര്‍ ലോ​റി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി.