ക​വി​താ​പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും 23 ന്
Tuesday, August 20, 2024 3:58 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ക​വി പി.​പി. ജാ​ന​കി​ക്കു​ട്ടി​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​വി​താ പു​ര​സ്കാ​ര​ത്തി​ന്‍റെ സ​മ​ര്‍​പ്പ​ണ​വും മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് പി.​പി. വാ​സു​ദേ​വ​ന്‍റെ ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ അ​ര്‍​ബ​ന്‍ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ന്‍ സാം​സ്കാ​രി​ക മ​ന്ത്രി എം.​എ. ബേ​ബി നി​ര്‍​വ​ഹി​ക്കും.

ചെ​ങ്ങ​ന്നൂ​രി​ന​ടു​ത്ത് തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ സ്കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ക്ഷ​യ രാ​ജീ​വി​നാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക​വി​താ​പു​ര​സ്കാ​രം. 10000 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പി.​പി. വാ​സു​ദേ​വ​ന്‍റെ പ്ര​ഥ​മ ക​ഥാ​സ​മാ​ഹാ​ര​മാ​യ ’ഇ​ഡ്ഡ​ലി പാ​ത്ര​വും കു​പ്പി​വ​ള​ക​ളും’ മാ​ണ് പ്ര​കാ​ശി​ത​മാ​കു​ന്ന​ത്. മു​ന്‍ മ​ന്ത്രി പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. വി. ​ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.