സ്കൂ​ള്‍ വ​ള​പ്പി​ല്‍ ജൈ​വ​വൈ​വി​ധ്യ​പാ​ര്‍​ക്ക് ഒ​രു​ക്കി​യ ജോ​ളി ജോ​സ​ഫി​ന് ആ​ദ​രം
Monday, August 19, 2024 5:05 AM IST
മ​ല​പ്പു​റം: കാ​ല്‍​പ​ന്ത് ക​ളി​യെ നെ​ഞ്ചേ​റ്റു​ന്ന അ​രീ​ക്കോ​ടി​ന്‍റെ മ​ണ്ണി​ല്‍ ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മ​മാ​യ ജോ​ളി ജോ​സ​ഫി​ന് മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം.

അ​രീ​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വ​ള​പ്പി​ല്‍ ഒ​രു​ക്കി​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​തി​നാ​ണ് ചി​ങ്ങം ഒ​ന്നി​ന് ക​ര്‍​ഷ​ക​ദി​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ മെം​ബ​ര്‍ ഷെ​രി​ഫ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജോ​ളി ജോ​സ്ഫി​നെ ആ​ദ​രി​ച്ച​ത്.

അ​രി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ മു​ന്‍ അ​ധ്യാ​പ​ക​നാ​ണ് ജോ​ളി ജോ​സ​ഫ്. ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ഇ​ദ്ദേ​ഹം അ​ധ്യാ​പ​ന​ത്തോ​ടെ​പ്പം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലും മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ്. അ​രീ​ക്കോ​ട് സ്കൂ​ളി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 45 സെ​ന്‍റ് സ്ഥ​ല​ത്ത് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജോ​ളി ജോ​സ​ഫ് നി​ര്‍​മി​ച്ച ജൈ​വ വൈ​വി​ധ്യ​പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് ന​ല്‍​കു​ന്ന​ത്.

സ്കൂ​ളി​ലെ പി​ടി​എ, എ​സ്എം​സി ക​മ്മി​റ്റി​ക​ളു​ടെ മി​ക​ച്ച പി​ന്തു​ണ​യ​യും സ​ഹ​ക​ര​ണ​വും ല​ഭി​ച്ച​പ്പോ​ള്‍ പെ​രു​മ്പ​റ​മ്പി​ന്‍റെ കാ​ര്‍​ഷി​ക ച​രി​ത്ര​ത്തി​ല്‍ ജൈ​വ​വൈ​വി​ധ്യ​പാ​ര്‍​ക്ക് മി​ക​വു​റ്റ​താ​യി. ക​ര്‍​പ്പൂ​രം, കു​ന്ത​രി​ക്കം, ര​ക്ത​ച​ന്ദ​നം, പേ​ര, നീ​ര്‍​മ​രു​ത്, പ​തി​മു​ഖം, നെ​ല്ലി, വി​വി​ധ​ത​രം മു​ള​ക​ള്‍ തു​ട​ങ്ങി​യ വ്യ​ത്യ​സ്ഥ​മാ​യ സ​സ്യ​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​തി​നു പു​റ​മെ പ​ച്ച​ക്ക​റി കൃ​ഷി​യും ധാ​രാ​ള​മു​ണ്ട്. വ​ര​ണ്ടു​ണ​ങ്ങി​യ സ്കൂ​ള്‍ വ​ള​പ്പി​ലെ മ​ണ്ണി​ല്‍ കം​പ്ര​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്താ​ണ് സ​സ്യ​ങ്ങ​ള്‍ ന​ട്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. സ​മീ​പപ്ര​ദേ​ശ​ത്തു നി​ന്നാ​ണ് വെ​ള്ള​മെ​ത്തി​ച്ച​ത്.

അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തി​നൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വ സം​ര​ക്ഷി​ച്ചു പോ​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്താ​ണ് ജോ​ളി ജോ​സ​ഫ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​ദ്ദേ​ഹം ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​പ്പോ​ള്‍എ​ല്ലാ​വ​രും പി​ന്തു​ണ​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി​യാ​ണ് ജോ​ളി ജോ​സ​ഫ്. ക​ളി​ക​ളി​ലൂ​ടെ ഇം​ഗ്ലീ​ഷ് പ​ഠ​നം എ​ളു​പ്പ​മാ​ക്കു​ന്നനൂ​ത​ന​രീ​തി ആ​വി​ഷ്ക​രി​ച്ച് ശ്ര​ദ്ധ നേ​ടി​യ വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം.

അ​രീ​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന​ര്‍​നി​ര്‍​മി​ച്ച സ്കൂ​ള്‍ ഗേ​റ്റി​ന്‍റെ​യും സ്റ്റേ​ജി​ന്‍റെ​യും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ജോ​ളി ജോ​സ​ഫി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷെ​രി​ഫ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

അ​രി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൗ​ഷ​ര്‍ ക​ല്ല​ട, ബ്ലോ​ക്ക് മെം​ബ​ര്‍ ഷി​ബി​ന്‍ ലാ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​പി. ഉ​മ്മ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ബാ​ബു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പ​ട്ടേ​ക്ക​ല്‍, എ​സ്എം​സി വൈ​സ് ചെ​യ​ര്‍​മാ​ന്‍ റ​ഷീ​ദ് ത​ലേ​ക്ക​ര, ജോ​ളി ജോ​സ​ഫ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ മു​ഫി​ദ, ഹൈ​സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഫ​സ​ലു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.