ട​യ​ര്‍ ലോ​ബി പി​ടി​മു​റു​ക്കു​ന്നു; റ​ബ​ര്‍ വി​ല താ​ഴു​ന്നു
Monday, August 19, 2024 5:05 AM IST
നി​ല​മ്പൂ​ര്‍: ട​യ​ര്‍ ലോ​ബി പി​ടി​മു​റു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ബ​ര്‍ വി​ല താ​ഴേ​ക്ക് ത​ന്നെ വ​രു​ന്നു. റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കി ഒ​രു കി​ലോ റ​ബ​റി​ന്‍റെ വി​ല 255 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. അ​പ​ക​ടം മു​ന്നി​ല്‍ ക​ണ്ട് ട​യ​ര്‍ ലോ​ബി​ക​ള്‍ റ​ബ​ര്‍ വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് റ​ബ​ര്‍ വാ​ങ്ങു​ന്ന​തി​ല്‍ വി​മു​ഖ​ത കാ​ട്ടി​യ​തോ​ടെ വി​ല താ​ഴേ​ക്ക് കു​തി​ക്കു​ക​യാ​ണ്. ഒ​രു കി​ലോ നാ​ലാം ത​രം റ​ബ​റി​ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വി​ല 232 ആ​യി കു​റ​ഞ്ഞു.

കി​ലോ​ക്ക് 23 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ട​യ​ര്‍ ലോ​ബി​ക​ള്‍ ഉ​യ​ര്‍​ന്ന വി​ല​ക്ക് റ​ബ​ര്‍ വാ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ച​തോ​ടെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് മാ​ര്‍​ക്ക​റ്റ് വി​ല​യേ​ക്കാ​ള്‍ നാ​ലും അ​ഞ്ചും രൂ​പ കു​റ​ച്ചാ​ണ് വ്യാ​പാ​രി​ക​ള്‍ റ​ബ​ര്‍ വാ​ങ്ങു​ന്ന​ത്. ഓ​രോ ദി​വ​സ​വും വി​ല​യി​ടി​യു​ന്ന​താ​ണ് മാ​ര്‍​ക്ക​റ്റ് വി​ല​ക്ക് റ​ബ​ര്‍ വാ​ങ്ങാ​ന്‍ വ്യാ​പാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​ത്.

റ​ബ​ര്‍ വി​ല ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യ​തോ​ടെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍​ക്കും വി​ല ഉ​യ​ര്‍​ന്ന് തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും വീ​ണ്ടും വി​ല​യി​ടി​യു​ന്ന​തി​നാ​ല്‍ തോ​ട്ട​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന​ക​ളും മ​ന്ദ​ഗ​തി​യി​ലാ​ണ്. റ​ബ​ര്‍ മ​ര​ങ്ങ​ള്‍ പാ​ട്ട​ത്തി​ന് എ​ടു​ക്കു​ന്ന​വ​ര്‍ ഉ​യ​ര്‍​ന്ന വി​ല ന​ല്‍​കി റ​ബ​ര്‍ എ​ടു​ക്കാ​ന്‍ മ​ടി​ക്കു​ക​യാ​ണ്. റ​ബ​ര്‍ വി​ല ഉ​യ​ര്‍​ന്ന​തി​ന്‍റെ സ​ന്തോ​ഷം ക​ര്‍​ഷ​ക​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും വി​ല ഇ​ടി​യു​ന്ന പ്ര​വ​ണ​ത വ​ന്ന് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ജി​ല്ല ക​ഴി​ഞ്ഞാ​ല്‍ റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​ള്ള ജി​ല്ല​യാ​ണ് മ​ല​പ്പു​റം. നി​ല​മ്പൂ​ര്‍, ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍, പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ഞ്ചേ​രി, മ​ങ്ക​ട പ​രി​ധി​ക​ളി​ലാ​യി 40,000 ത്തോ​ളം ചെ​റു​കി​ട ക​ര്‍​ഷ​ക​രും 250 ല​ധി​കം റ​ബ​ര്‍ വ്യാ​പാ​രി​ക​ളും മ​ല​പ്പു​റം ജി​ല്ല​യി​ലു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ റ​ബ​ര്‍ വി​ല താ​ഴു​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ കാ​ര്യ​മാ​യി ത​ന്നെ ബാ​ധി​ക്കും.