മി​ഠാ​യി വി​റ്റ് കി​ട്ടി​യ പ​ണം ദു​രി​ത​ബാ​ധി​ത​ര്‍​ക്ക്
Monday, August 19, 2024 4:51 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ മൂ​സ​ക്കു​ട്ടി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇ​ഞ്ചി മി​ഠാ​യി ക​ച്ച​വ​ടം ചെ​യ്തു ജീ​വി​ത മാ​ര്‍​ഗം ക​ണ്ടെ​ത്തു​ന്ന സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് യൂ​ണി​യ​ന്‍ എ​സ്ടി​യു മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കാ​ജാ​ഹു​സൈ​ന്‍ ത​ന്‍റെ വ​രു​മാ​നം വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി.

അ​ഞ്ചു ദി​വ​സം ക​ച്ച​വ​ടം ചെ​യ്ത് ല​ഭി​ച്ച തു​ക​യാ​ണ് മു​നി​സി​പ്പ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ച്ചീ​രി ഫാ​റൂ​ഖി​ന് കൈ​മാ​റി​യ​ത്.

എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​ള്‍ നാ​സ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്ക​ത്ത് ഉ​സ്മാ​ന്‍, സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് യൂ​ണി​യ​ന്‍ എ​സ്ടി​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ക്ക് അ​മ്മി​നി​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദാ​ലി ജൂ​ബി​ലി, രാ​മ​കൃ​ഷ​ണ​ന്‍ ഒ​ലി​ങ്ക​ര, പി. ​നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.