’വ​യ​നാ​ടി​നൊ​രു വ​ര​ത്താ​ങ്ങ്’ ക്യാ​മ്പ് നാ​ളെ
Monday, August 19, 2024 4:51 AM IST
മ​ല​പ്പു​റം: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ചി​ത്ര​കാ​ര​ന്മാ​ര്‍ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ടു വ​രെ ചി​ത്ര​ര​ച​ന​യി​ല്‍ മു​ഴു​കും. 14 ജി​ല്ല​ക​ളി​ലും കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ’വ​യ​നാ​ടി​നൊ​രു വ​ര​ത്താ​ങ്ങ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ചി​ത്ര​കാ​ര​ന്‍​മാ​രെ​ത്തു​ന്ന​ത്. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ല്‍ ഒ​ത്തു​കൂ​ടി തെ​രു​വോ​ര ചി​ത്ര​ര​ച​ന ക്യാ​മ്പ് ന​ട​ക്കും.

കെ​എ​സ്ആ​ര്‍​ടി​സി പ​രി​സ​ര​ത്ത് പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​മ്പി​ല്‍ വ​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ത​ത്സ​മ​യം വി​ല്‍​പ​ന ന​ട​ത്തു​ക​യും ആ ​തു​ക വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ക്കാ​യി ചെ​ല​വ​ഴി​ക്കും.

ജി​ല്ല​യി​ലെ ചി​ത്ര​കാ​ര​ന്‍​മാ​ര്‍ സം​ഭാ​വ​ന ചെ​യ്ത കാ​ന്‍​വാ​സ് പെ​യി​ന്‍റിം​ഗു​ക​ള്‍ ചു​രു​ങ്ങി​യ വി​ല​യ്ക്ക് ആ​ളു​ക​ള്‍ സ്വ​ന്ത​മാ​ക്കി കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഉ​ണ്ണി ഗ്ലോ​റി അ​റി​യി​ച്ചു.